മാധ്യമപ്രവർത്തകനെ ഇടിച്ചിട്ട ലോറി കടന്നുപോയത് തമിഴ്നാട്ടിലേക്ക്; പിന്തുടർന്ന് പിടികൂടി ഹൊസ്ദുർഗ് പൊലീസ്, ഡ്രൈവർ അറസ്റ്റിൽ

കാസർകോട്: പ്രഭാത സവാരി ക്കിറങ്ങിയ കാൽനടയാത്രക്കാരനായ മാധ്യമപ്രവർത്തകനെ ഇടിച്ചിട്ട് കടന്നുപോയ ലോറി ഹൊസ്‌ദുർഗ് പൊലീസ് തമിഴ്നാട്ടിൽ നിന്നു പിടികൂടി. ഡ്രൈവർ തമിഴ്‌നാട് എരിച്ചെ പൂർ സ്വദേശി ശങ്കറിനെ (25) ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16ന് പുലർച്ചെ 5ന് ആണ് സംഭവം. മാധ്യമപ്രവർത്തകനായ കരി ന്തളം സുകുമാരനെ (64) ആണ് പുതിയരകാട്ടയിൽ ലോറി ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇദ്ദേഹത്തിന്റെ മുകളിലുടെയാണ് ലോറി കടന്നുപോയതെന്ന് പൊലീസ് പറഞ്ഞു. ടയറുകൾക്കിടയിൽ പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും തലയ്ക്കും കൈകാലുകൾക്കും ആണ് പരിക്കേറ്റത്. കാൽനടയാത്ര ക്കാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു പുതിയകോട്ടയിലുള്ള ഹോട്ടലിന്റെ സിസിടിവിയിൽ ഇടിച്ചിട്ട ലോറിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ലോറിയുടെ നമ്പർ വ്യക്ത‌മായിരുന്നില്ല. പിന്നീട് കണ്ണൂർ വരെയുള്ള ഭാഗത്തെ 40 ഓളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കണ്ണപുരത്ത് നിന്നു ലോറിയുടെ വ്യക്തമായ ദൃശ്യം ലഭിച്ചു. ഇതിന്റെ ചുവടു പിടി ച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലോറി ഡ്രൈവർ കുടുങ്ങിയത്.
അപകടത്തിനിടെ ലോറിയുടെ ബോണറ്റിന്റെ ഒരുഭാഗം റോഡിലേക്ക് വീണിരുന്നു. ഇത് ശങ്കർ ഓടിച്ച ലോറിയുടേതാണെന്നു സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം പുരോഗമിച്ചത്. എസ്‌ഐ വി മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. ടി.അനിൽ, ഷൈജു മോഹൻ, കെ.രാഗേഷ്, പി.പി. രമിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി യത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page