കുമ്പള: കാല്‍ നൂറ്റാണ്ട് പിന്നിട്ട കുമ്പള ബദര്‍ ജുമാ മസ്ജിദിലെ സമൂഹ നോമ്പ് തുറ ശ്രദ്ധേയമാകുന്നു.
1999 മുതല്‍ കുമ്പള ടൗണ്‍ പള്ളിയില്‍ സമൂഹ നോമ്പ് സംഘടിപ്പിച്ച് വരുന്നു. അന്ന് മുതല്‍ മുടക്കമില്ലാതെ തുടര്‍ന്നുവരുന്ന നോമ്പ് തുറയില്‍ ദിവസവും നാന്നൂറിലേറെ പേരാണ് പങ്കെടുക്കാന്‍ എത്തുന്നത്.
യാത്രക്കാരായ ആളുകളും കുമ്പള നഗരത്തിലെ വ്യാപാരികളും, തൊഴിലാളികളും, വിദ്യാര്‍ഥികളടക്കമുള്ളവരാണ് നോമ്പ് തുറക്കായി എത്തുന്നവരില്‍ ഏറെയും.
ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജമാഅത്ത് കമ്മിറ്റിയുടെ നിയന്ത്രത്തിലാണ് നോമ്പ് തുറ. ഉച്ചയ്ക്ക് ശേഷം തന്നെ ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കും. യുവാക്കളും മറ്റുമാണ് നേതൃത്വം നല്‍കുന്നത്. മൂന്നര ലക്ഷത്തോളം രൂപയാണ് സമൂഹ നോമ്പ് തുറക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. നഗര മധ്യത്തിലെ നോമ്പ് തുറ ആയതിനാല്‍ ഓരോ ദിവസം എത്തുന്ന ആളുകളുടെ എണ്ണവും കൂടി വരുന്നു. നോമ്പ് തുറക്ക് എല്ലാവരുടെ ഭാഗത്ത് നിന്നും മികച്ച സഹകരണം ലഭിക്കുന്നത് ഓരോ വര്‍ഷവും ഇത് വിപുലപ്പെടുത്താന്‍ ജമാ അത്ത് കമ്മിറ്റിയെ പ്രേരിപ്പിക്കുന്നു.
