കണ്ണൂർ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ വെട്ടേറ്റു മരിച്ചു, പ്രതി പിടിയിൽ

കണ്ണൂർ: മോറാഴ കൂളിച്ചാലിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റു മരിച്ചു. ബംഗാൾ സ്വദേശി ദലിങ്ഖാൻ ഇസ്മായിൽ (36 ) ആണ് മരിച്ചത്. പ്രതി ബംഗാൾ സ്വദേശി സുജോയ് കുമാർ ദേ (23 ) യെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. കോൺക്രീറ്റ് ജോലിക്കാരായ ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഏതാനും ദിവസങ്ങളായി ഇവർ തമ്മിൽ വാക്കുതർക്കം നടന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച വീണ്ടും …

സർക്കാർ ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് അനിവാര്യം: കേരള എൻ ജി ഒ സംഘ്

കാസർകോട്: സർക്കാർ ജീവനക്കാരോടുള്ള സംസ്ഥാന സർക്കാരിൻ്റെ നിലപാടുകൾക്കെതിരെ യോജിച്ച അനിശ്ചിതകാല പണിമുടക്ക് അനിവാര്യമായിരിക്കുകയാണെന്നു എൻ.ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള എൻ.ജി.ഒ സംഘ് കാസർകോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ശംബളം ഒഴിച്ച് ബാക്കി ആനുകൂല്യങ്ങൾ എല്ലാം ഇന്ന് കേരളം ഭരിക്കുന്ന ഇടതു സർക്കാർ കവർന്നെടുത്തു കഴിഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചില്ലെന്നു മാത്രമല്ല, കൂടുതൽ മേഖലകളിലേക്ക് അത് വ്യാപിപ്പിച്ചു. 7 ഗഡു ക്ഷാമബത്ത കുടിശികയായപ്പോൾ ഒരു ഗഡു …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുമ്പളയിലെ ഹോട്ടലുടമ മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുമ്പളയിലെ ഹോട്ടലുടമ ആശുപത്രിയിൽ മരിച്ചു. അന്നപൂർണ്ണ ഹോട്ടൽ ഉടമയും കുമ്പള ബദിയടുക്ക റോഡിലെ പ്രഭാകര(62) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ആർ.എസ്. എസിന്റെ സജീവ പ്രവർത്തകനായിരുന്നു. സുകന്യയാണ് ഭാര്യ. മക്കൾ: ഡോ. ലാവണ്യ( ഷിമോഗ), സുപ്രഭ( കാനഡ). മരുമക്കൾ: ഡോ. ഇഷാൻ ( ഷിമോഗ), അക്രാഷ്. സഹോദരങ്ങൾ: നിർമ്മല, രാജേശ്വരി, പുഷ്പവതി.

പടന്ന സ്വദേശിനിയായ യുവതിയുടെ നഗ്നവീഡിയോ പ്രായപൂര്‍ത്തിയാകാത്ത മകന് അയച്ചു; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി യുവതിയെ മയക്കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വടകര വില്യാപള്ളിയിലെ മുഹമ്മദ് ജാസ്മിനെയാണ് പയ്യന്നൂര്‍ പൊലീസ് പോക്സോ കേസില്‍ അറസ്റ്റുചെയ്തത്. നഗ്‌നദൃശ്യങ്ങള്‍ യുവതിയുടെ പ്രായപൂര്‍ത്തിയാവാത്ത മകന് അയച്ചുനല്‍കിയ കേസിലാണ് അറസ്റ്റ്. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇയാള്‍ പരിചയപ്പെടുന്നത്. നാല് ദിവസം വീട്ടില്‍ യുവതിയുടെ കൂടെ താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോ ഭര്‍ത്താവിനും മകള്‍ക്കും നല്‍കുമെന്ന് ഭീഷണിപ്പെടുത്തി. യുവതിയുടെ …

കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; പണം കള്ളപ്പണമോ? പരാതിക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജമെന്ന് പൊലിസ്. സംഭവത്തില്‍ പരാതിക്കാരന്‍ റഹീസ് അടക്കം രണ്ടു പേരെ പൊലിസ് പിടികൂടി. കവര്‍ച്ച പോയതായി പറയുന്ന പണം കുഴല്‍പ്പണം ആണോയെന്ന് പൊലിസ് സംശയിക്കുന്നു. കവര്‍ച്ച നാടകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബുധനാഴ്ച പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് പണം പോയെന്ന് പറഞ്ഞ് ആനക്കുഴിക്കര സ്വദേശി റഹീസാണ് പൊലിസില്‍ പരാതി നല്‍കിയിരുന്നത്. കാറില്‍ ചാക്കില്‍ സൂക്ഷിച്ച പണം നഷ്ടമായെന്നായിരുന്നു …

മീനാക്ഷിക്ക് ഇന്ന് 25-ാം പിറന്നാള്‍; പിറന്നാള്‍ ആഘോഷമാക്കി ദിലീപും കാവ്യയും, മഞ്ജു വാര്യര്‍ മൗനത്തില്‍

നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിക്ക് 25-ാംപിറന്നാള്‍ ആശംസകളുമായി നടി കാവ്യ മാധവന്‍. പ്രിയപ്പെട്ട മീനൂട്ടിക്ക് ഇരുപത്തിയഞ്ചാം പിറന്നാള്‍ ആശംസകള്‍ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ ഫേസ്ബുക്കില്‍ കുറിച്ചത്. ദിലീപ്, കാവ്യ, മീനാക്ഷി ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മി എന്നിവരാണ് ചിത്രത്തിലുള്ളത്. അതേസമയം ദിലീപും മഞ്ജു വാര്യരും സമൂഹമാധ്യമങ്ങളില്‍ മീനാക്ഷിയുടെ ജന്മദിനത്തില്‍ ബന്ധപ്പെട്ട പോസ്റ്റുകള്‍ ഒന്നും പങ്കു വെച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഡോക്ടറായ സന്തോഷം ദിലീപ് പങ്കുവെച്ചിരുന്നു. അതിഥികള്‍ക്കും വീട്ടുകാര്‍ക്കും ഒപ്പമാണ് മീനാക്ഷി കേക്ക് …

ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു;ഒരാള്‍ക്കു ഗുരുതരം

ബംഗ്‌ളൂരു: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളികളായ രണ്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കൊല്ലം, അഞ്ചല്‍ സ്വദേശികളായ യാസീര്‍ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. സുഹൃത്തായ നബീലിനു ഗുരുതരമായി പരിക്കേറ്റു. ഇയാളെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട യാസീറും അല്‍ത്താഫും ചിത്രദുര്‍ഗ എസ്.ജെ.എം നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ചിത്രദുര്‍ഗയിലാണ് അപകടം.

മുളക് പൊടിയെറിഞ്ഞപ്പോള്‍ വീണത് സ്വന്തം മുഖത്ത്; വീട്ടമ്മയുടെ മാല കവരാന്‍ ശ്രമിച്ച യുവാവും പെണ്‍സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), സുഹൃത്ത് പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം. പ്രദേശവാസിയായ മോളിയുടെ മാലയാണ് കവരാന്‍ ശ്രമിച്ചത്. വഴി ചോദിക്കാനെന്ന വ്യാജേന കാര്‍ നിര്‍ത്തി കണ്ണില്‍ മുളകുപൊടിയെറിയുകയായിരുന്നു. എന്നാല്‍ മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണു. ഇതോടെ മോഷണ ശ്രമം പരാജയപ്പെട്ടു. നാട്ടുകാര്‍ എത്തുന്നത് കണ്ട പ്രതികള്‍ വാഹനത്തില്‍ …

കൊറിയന്‍ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മാലോം സ്വദേശിയുടെ 4,20,000 രൂപ നഷ്ടമായി, ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: കൊറിയന്‍ വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി. മാലോം, ആനമഞ്ഞള്‍, തോട്ടുക്കുന്നേല്‍ ഹൗസിലെ ജോമോന്റെ പരാതിയില്‍ തിരുവനന്തപുരം, തിരുമന, പനിയില്‍ പുത്തന്‍വീട്ടില്‍ അനീഷ് വി സോമനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. 2021 ജൂണ്‍ 11 മുതല്‍ പല തവണകളായി പണം കൈപ്പറ്റിയ ശേഷം വിസയോ പണമോ നല്‍കാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് കേസ്.

കൊയിലാണ്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കുറുവങ്ങാട്, കാക്രാട്ട് മീത്തല്‍ ജയ്‌സണ്‍ രാജ് (34) ആണ് മരിച്ചത്. താമസസ്ഥലത്തു വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച രാവിലെ നാട്ടിലെത്തിച്ചു. രാജു-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരന്‍: നെല്‍സണ്‍ രാജ്.

മൊഗ്രാല്‍ കടപ്പുറം ഖിളര്‍ മസ്ജിദ് ഇമാമിന്റെ 32,000 രൂപ കവര്‍ന്നു; പട്ടാപ്പകല്‍ താമസസ്ഥലത്ത് കയറിയ മോഷ്ടാവ് ആര്? പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: മൊഗ്രാല്‍, കടപ്പുറം ഖിള്ര്‍ മസ്ജിദിലെ ഇമാമിന്റെ 32,000 രൂപ കവര്‍ന്നതായി പരാതി. കര്‍ണ്ണാടക, ബണ്ട്വാള്‍, മഞ്ഞനാടിയിലെ സാഹിദിന്റെ പണമാണ് നഷ്ടപ്പെട്ടത്.വെള്ളിയാഴ്ചയാണ് സംഭവം. മഹല്ല് നിവാസികളുടെ വരിസംഖ്യ പിരിക്കാന്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. അലമാര കുത്തിപ്പൊളിച്ചാണ് പണം കൈക്കലാക്കിയത്. മൂന്നു വര്‍ഷമായി കടപ്പുറം ഖിളര്‍ മസ്ജിദില്‍ ഇമാം ആയി ജോലി ചെയ്യുന്ന സാഹിദ് മൊഗ്രാല്‍ മദ്രസയില്‍ അധ്യാപകനായും ജോലി ചെയ്തു വരുന്നു. പണം മോഷണം പോയെന്ന പരാതിയെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. …

കൊടും ചൂടില്‍ വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കി മുന്നാട്ടെ ഒരു ഗൃഹനാഥന്‍

കാസര്‍കോട്: കൊടും ചൂടില്‍ പൊയിനാച്ചി- ബന്തടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ ദാഹജലത്തിനായി ഇനി ആരും വലയില്ല. വഴിയാത്രക്കാര്‍ക്ക് ആശ്വാസമാവാന്‍ സൗജന്യ കുടിവെള്ള വിതരണം ഒരുക്കിയിരിക്കുകയാണ് മുന്നാട്ട് ഒരു ഗൃഹനാഥന്‍. കാല്‍ ലക്ഷത്തോളം ചെലവിട്ടാണ് രവി മുന്നാട് റോഡരികില്‍ കുടിവെള്ള സൗകര്യമൊരുക്കിയത്. 500 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന വാട്ടര്‍ ടാങ്ക് ഇതിനായി ഒരുക്കിയിട്ടുണ്ട്. ആരും ദാഹജലമില്ലാതെ കഷ്ടപ്പെടരുതെന്ന ആഗ്രഹം കൊണ്ടാണ് ഈ സൗകര്യം ഒരുക്കിയതെന്ന് രവി പറയുന്നു. വേനല്‍ക്കാലത്ത് മാത്രമല്ല എല്ലാ കാലത്തും കുടിവെള്ളം പൊതുജനങ്ങള്‍ക്കു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. …

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട്

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. കെ. സുരേന്ദ്രന് ഒരു ടേം കൂടി നീട്ടുന്നില്ലെങ്കില്‍ എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്.പുതിയ കാലത്തിന്റെ പോരാളിയെന്ന നിലയിലാണ് രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മൂന്നു തവണ കര്‍ണ്ണാടകയില്‍ നിന്നുള്ള രാജ്യ സഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖര്‍ രണ്ടാം മോദി സര്‍ക്കാറില്‍ സഹമന്ത്രിയായിരുന്നു. സംഘ് പരിവാര്‍ വഴി …

റെയില്‍വെ സ്റ്റേഷനില്‍ അലഞ്ഞു തിരിഞ്ഞ അല്‍ത്താഫിനു താങ്ങായി കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാര്‍; ശിഷ്ടകാലം മഞ്ചേശ്വരത്തെ സ്‌നേഹാലയ തണലില്‍

കാസര്‍കോട്: വ്രതശുദ്ധിയുടെ നാളുകളില്‍ അശരണന് ആലംബമൊരുക്കി കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി. മൈസൂര്‍ സ്വദേശിയെന്നു കരുതുന്ന അല്‍ത്താഫി(55)നാണ് ഓട്ടോ ഡ്രൈവര്‍മാരായ അലി, ഖാലിദ്, അസ്‌കര്‍, അഷ്‌റഫ് എന്നിവര്‍ തുണയായത്.രണ്ടാഴ്ച മുമ്പാണ് അല്‍ത്താഫ് കുമ്പള റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവിക്കുന്ന ഇയാള്‍ക്ക് ഓട്ടോ ഡ്രൈവര്‍മാരാണ് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നത്. ശനിയാഴ്ച റെയില്‍വെ സ്‌റ്റേഷനില്‍ അങ്ങുമിങ്ങും നടക്കുന്നതിനിടയില്‍ വീണു പരിക്കേറ്റു. ഈ വിവരമറിഞ്ഞ് ഓട്ടോ ഡ്രൈവര്‍മാര്‍ എത്തി അല്‍ത്താഫിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ …

കനത്ത കാറ്റും മഴയും; മരം കട പുഴകി വീണ് മൂന്നു വയസ്സുകാരി മരിച്ചു

ബംഗ്‌ളൂരു: കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് മൂന്നു വയസ്സുകാരി മരിച്ചു. ജീവന്‍ഹള്ളി ഈസ്റ്റ് പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റിനു സമീപത്ത് ശനിയാഴ്ച രാത്രിയാണ് അപകടം. കമ്മനഹള്ളിയിലെ ശക്തിയുടെ മകള്‍ രക്ഷ (മൂന്ന്) യാണ് മരിച്ചത്. മകളെയും കൊണ്ട് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ മരം കടപുഴകി ബൈക്കിനു മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പുലികേശിനഗര്‍ പൊലീസ് കേസെടുത്തു. അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചു മാറ്റാത്തതാണ് മകളുടെ മരണത്തിനു ഇടയാക്കിയതെന്നു ശക്തി പൊലീസില്‍ …

ബേപ്പ് മഞ്ചക്കല്ലില്‍ പുലി; കെട്ടിയിട്ട വളര്‍ത്തു നായയെ കൊന്നു

കാസര്‍കോട്: മുളിയാറില്‍ ഭീതി പരത്തി വീണ്ടും പുലിയിറങ്ങി. മഞ്ചക്കല്‍ താഴത്തെ മൂലയിലെ നാരായണന്റെ കെട്ടിയിട്ട വളര്‍ത്തു നായയെ പുലി കൊന്നുതിന്നു. നായയുടെ തല ഉപേക്ഷിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് വനപാലകരും നാട്ടുകാരും സ്ഥലത്തെത്തി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. തുടര്‍ച്ചയായി നായയുടെ കുര കേട്ടെങ്കിലും വീട്ടുകാര്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് നായയുടെ തല കൂട്ടിനടുത്ത് കണ്ടത്. മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തുകളില്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന പുലി കഴിഞ്ഞ ദിവസം പാണ്ടിക്കണ്ടത്തെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ പുലി ആയിരിക്കാം ഇവിടെയും എത്തിയതെന്ന് …

ഇന്ന് ലോക കാലാവസ്ഥാ ദിനം: കാഞ്ഞങ്ങാട് നഗരത്തില്‍ തണല്‍മരം മുറിച്ചുമാറ്റാന്‍ ശ്രമം; പൊലീസെത്തി തടഞ്ഞു, ഉപകരണങ്ങള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: മാര്‍ച്ച് 23ന് ലോക കാലാവസ്ഥാദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നതിനിടയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ തണല്‍മരം മുറിച്ചു മാറ്റാന്‍ ശ്രമം. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മരം മുറി തടഞ്ഞ് ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. തൊഴിലാളികളോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.ഞായറാഴ്ച രാവിലെ കാഞ്ഞങ്ങാട് നഗരത്തിലാണ് സംഭവം. ഒരു വ്യാപാര സ്ഥാപനത്തിന്റെ മുന്നിലെ തണല്‍ മരത്തിന്റെ ശാഖകളാണ് തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ചത്. അടിയന്തിരമായി ഇടപെട്ടിരുന്നില്ലെങ്കില്‍ മരം തന്നെ മുറിച്ചു …

ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി; 817 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഒരു ഗഡു പെന്‍ഷന്‍കൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപ വീതം ലഭിക്കുക. വ്യാഴാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.8,46,456 പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ …