ആലംപാടി: ഇന്ത്യൻ നാഷണൽ ലീഗിന്റെ സ്ഥാപകൻ മഹബൂബേ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ 105-ാം ജന്മദിനം ഐ.എൻ.എൽ ആലംപാടി ശാഖ ആചരിച്ചു.
സേട്ട് പ്രകടിപ്പിച്ച സൗഹാർദ്ദത്തിന്റെയും, സാഹോദര്യത്തിന്റെയും മാർഗം അനുസ്മരിച്ചുകൊണ്ടചൊവ്വാഴ്ച വൈകിട്ട് ആലംപാടിയിൽ പായസ വിതരണം നടത്തി.
പരിപാടിയിൽ പങ്കെടുത്തവർ ഒരു പാത്രത്തിൽ നിന്ന് മധുരം നുകർന്നു സേട്ടുവിന്റെ സങ്കല്പംഅനുസ്മരിച്ചു.
ഐ എൻ എൽ പ്രാദേശിക ഭാരവാഹികൾ, പ്രവർത്തകർ സംബന്ധിച്ചു.







