കാസര്‍കോട്: എല്‍ ഐ സി ഏജന്റ് കാസര്‍കോട് ചന്ദ്രഗിരി റോഡ് ജംഗ്ഷനടുത്തെ നാഗരാജ് (72) അന്തരിച്ചു.
രണ്ടുമാസത്തോളമായി കരള്‍ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പിഗ്മി ഏജന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. നാടക കലാകരന്‍, കാസര്‍കോട് റയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്നിവയിലും സജീവ പ്രവര്‍ത്തകനായിരുന്നു.
നാഗരാജിന്റെ മരണവാര്‍ത്ത സഹപ്രവര്‍ത്തകരെ ഞെട്ടിച്ചു. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യുകയും എല്ലാവരോടും സൗമ്യമായും സൗഹൃദത്തോടെയും പെരുമാറുകയും ചെയ്തിരുന്ന നാഗരാജിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ എല്‍ ഐ സി സീനിയര്‍ മാനേജര്‍ എം പി ശ്രീജിത്ത് ദുഖഃമറിയിച്ചു. ഡവലപ്‌മെന്റ് ഓഫീസര്‍ ആര്‍ പ്രശാന്ത്, എല്‍ ഐ സി സ്റ്റാഫ് യൂണിയന്‍ പ്രതിനിധികളായ മോഹനന്‍ മാങ്ങാട്, ഭാസ്‌കരന്‍, മഞ്ചേശ്വരം ബ്രാഞ്ച് മാനേജര്‍ അമിത് മോഹന്‍, മുള്ളേരിയ ബ്രാഞ്ച് മാനേജര്‍ അഭിലാഷ്, ഡെവലെപ്മെന്റ് ഓഫീസര്‍ ഗണേഷ് പ്രഭു, ഏജന്റ്സ് യൂണിയന്‍ നേതാക്കളായ രാഘവേന്ദ്ര, അമ്മണ്ണായ, കൃഷ്ണ, ശശികല ഡി.കെ, പി.കെ കരുണാകരന്‍ തുടങ്ങിയവര്‍ നാഗരാജിന്റെ ആകസ്മിക വേര്‍പാടില്‍ അനുശോചിച്ചു. ആശയാണ് നാഗരാജിന്റെ ഭാര്യ. മകള്‍: ഭാഗ്യശ്രീ. പരേതരായ ശ്രീനിവാസന്‍-ഗിരിജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ചന്ദ്രാവതി, പരേതരായ സാവിത്രി, നരസിംഹ, പാര്‍വ്വതി, ലളിത.







