വായനയെ പ്രണയിച്ച മഹ്മൂദ് ബള്ളൂർ അന്തരിച്ചു

കാസർകോട്: മൊഗ്രാലിലെ പഴയകാല കൃഷിക്കാരനും, വായന ദിനചര്യയാക്കിയ ജ്ഞാന തപസ്വിയുമായിരുന്നമൊഗ്രാൽ റഹ്മത്ത് നഗർ ബള്ളൂർ ഹൗസിൽ മഹ്മൂദ് ബള്ളൂർ(81) അന്തരിച്ചു.ഭാര്യ:സൽമ.മക്കൾ:ഇർഷാദ്(ദുബായ്) ഇർഫാൻ (എം എസ് സി ഫുട്ബോൾ താരം) ഇക്തിയാർ,ഇസ്തിഫ, ഇഫ്രത്ത്,ഇസ്മത്ത്. മരുമക്കൾ:സാലിഹ്(കട്ടക്കാൽ) ജാസ്മിൻ (ബന്ദിയോട് -അട് ക്ക),ഖൈറുന്നിസ(അംഗടിമുഗര്‍ ഒടുവൽ) സഹോദരങ്ങൾ: അബൂബക്കർ ബള്ളൂ ർ , അബ്ബാസ്,പരേതരായ അബ്ദുള്ള,ഖദീജ. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദീനാർ യുവജന സംഘം,മൊഗ്രാൽ സ്പോർട്സ് ക്ലബ്, ഫ്രണ്ട്സ് ക്ലബ് മൊഗ്രാൽ അനുശോചിച്ചു.

എൻ.ഡി.പി.എസ് കേസ് പ്രതികളെ കോടതി വെറുതെവിട്ടു

കാസർകോട്:എൽ.എസ്.ഡി സ്റ്റാമ്പുകൾ കൈവശം വെച്ചുവെന്നാരോപിച്ചു ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിൽ അരവിന്ദ് മുരളി, മുഹമ്മദ് യാസീൻ, അബ്ദുൽ ഖാദർ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി വെറുതെവിട്ടു.2022 സെപ്റ്റംബർ 10-ന് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത ലഹരിവസ്തുവായ എൽ.എസ്.ഡി സ്റ്റാമ്പുകൾ കൈവശം വെച്ചുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. 687/2022 നമ്പർ എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരായ ആരോപണങ്ങൾ സംശയലേശമന്യേ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കോടതിപ്രതികളെ വെറുതെ വിട്ടതു്.കേസിൽ ഒന്നാം പ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ …

ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായവരുടെ എണ്ണം 10467 ആയി

തിരുവനന്തപുരം:ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയില്‍ 51 കേസുകളിലായി 50 പേര്‍ കൂടി അറസ്റ്റിൽ . ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം10467 ആയി. അറസ്റ്റിലായവരിൽ നിന്നു 8444.349 ഗ്രാം എം.ഡി.എം.എയും 1099.404 കി.ഗ്രാം കഞ്ചാവും 4733.289 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 15 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം …

കുബനൂരിൽ ബംബ്രാണ സ്വദേശി വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: കുബനൂരിൽ യുവാവിനെ വീടിനു പിറകുവ ശത്തുള്ള ജനറൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംബ്രാണ സ്വദേശിയും കുബന്നൂർ അംബേദ്കർ ക്ലബ്ബിന് സമീപം താമസക്കാരനുമായ വസന്ത(44) ആണ് മരിച്ചത്. ഓണദിവസം രാവിലെ എട്ടുമണിയോടെയാണ് വീട്ടുകാർ തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടെത്തിയത്. പരിസരവാസികളുടെ സഹായത്തോടെ വീട്ടുകാർ ഉടൻ യുവാവിനെ മംഗൽപാടിയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കൂലിപ്പണിക്കാരനായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി. കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. വൈകിട്ട് പുളിക്കുത്തി ശ്മശാനത്തിൽ സംസ്കരിച്ചു. പരേതരായ അയിത്തയുടെയും …

പാർസലിൽ ഒളിപ്പിച്ചു കടത്തിയ മയക്കു മരുന്നു മായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: പാർസലിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ . പിണറായി , പുത്തൻകണ്ടം സ്വദേശി എ. ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നു 20 ഗ്രാം എം ഡി.എം.എ പിടികൂടി. ബംഗളൂരുവിൽ നിന്ന് പാർസൽ വഴി മയക്ക് മരുന്ന് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ പി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരംകണ്ണൂർ എസിപി എം പി ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ് ഐ പി. ഉണ്ണിക്കൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് …

സ്വകാര്യ ബസ് ഡ്രൈവർ ആയമ്പാറ തൊട്ടോട്ടെ ചിത്രൻ അന്തരിച്ചു

കാസർകോട്: പെരിയ ആയമ്പാറ, തൊട്ടോട്ടെ ചിത്രൻ ( 48 )അന്തരിച്ചു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചോയിസ് സ്വകാര്യ ബസ് ഡ്രൈവർ ആയിരുന്നു. മാതാവ്: ശാരദ. സഹോദരങ്ങൾ: ശശി, ഉദയൻ, ശാലിനി.

അലാമിപള്ളി രാജരാജേശ്വരി മൂകാംബിക ക്ഷേത്രത്തിൽ മോഷണശ്രമം: കുപ്രസിദ്ധ മോഷ്ടാവിനെ കയ്യോടെ പിടികൂടി

കാസർകോട്: അലാമിപ്പള്ളിപെട്രോൾ പമ്പിന് സമീപത്തെ രാജരാജേശ്വരി മൂകാംബിക ക്ഷേത്രത്തിൽമോഷണശ്രമം. കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാർ. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം.കുപ്രസിദ്ധ മോഷ്ടാവ് ബളാൽ സ്വദേശി ഹരീഷ് കുമാർ (53) ആണ് പിടിയിലായത്.സംശയസാഹചര്യത്തിൽ ക്ഷേത്ര പരിസരത്ത് മോഷ്ടാവിനെ കണ്ടതിനെ തുടർന്ന്പരിസരവാസികൾ നിരീക്ഷിക്കുകയുംപൊലീസിൽ അറിയിക്കുകയുമായിരുന്നു.ശ്രീകോവിലിന്റെ പൂട്ട് പൊളിക്കുന്നുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം നാട്ടുകാർ കള്ളനെ പിടികൂടിഹോസ്‌ദുർഗ് പൊലീസിന് കൈമാറി. ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ വിറക് പുരയിൽ നിന്നും മഴു എടുത്താണ് ക്ഷേത്രത്തിന്റെ …

നേപ്പാളിൽ മിന്നൽ പ്രളയം; എട്ടു പേർ മരിച്ചു, 105 ഇന്ത്യക്കാർ ഉൾപ്പെടെ 291 വിദേശികളെ കാണാനില്ല, കനത്ത നാശനഷ്ടം

കാഠ്മണ്ഡു: നേപ്പാളിലെ ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നൽപ്രളയത്തിൽ എട്ടു പേർ മരിച്ചു. നൂറിലേറെ ഇന്ത്യക്കാരുൾപ്പെടെ നിരവധി പേരെ കാണാനില്ല. കാണാതായ 291 വിദേശപൗരന്മാരിൽ 105 പേർ ഇന്ത്യക്കാരാണ്. പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നാണ്വിവരം. മൂന്ന് അമേരിക്കൻ പൗരന്മാരും മലേഷ്യയിൽനിന്നുള്ള 17 പേരും ബ്രിട്ടനിൽനിന്നുള്ള 12 പേരും ദക്ഷിണാഫ്രിക്കയിൽനിന്നുള്ള നാലുപേരും ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും കാണാതായവരിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ കാണാതായ മറ്റു 103 പേരുടെ രാജ്യം ഏതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ …

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ മരിച്ചു. ചിറ്റാരിക്കാൽ തവളക്കുണ്ടിലെ എ പി സന്തോഷ് കുമാർ (48) ആണ് മരിച്ചത്. അസുഖബാധിതനായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണ് അന്ത്യം. സംസ്കാരം ബുധനാഴ്ച വൈകിട്ട് നടക്കും. പരേതനായ കോളങ്കട കുഞ്ഞിരാമൻ നായരുടെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: സിന്ധുമകൾ: സരയു. സത്യജിത്ത്. സഹോദരങ്ങൾ: എ പി ബാബു,എ പി വിനോദ് (മാധ്യമ പ്രവർത്തകൻ), പ്രീതി (ആശാ വർക്കർ, ചിറ്റാരിക്കൽ).

നടി നിലീൻ സാന്ദ്ര വിവാഹിതയായി; വരൻ സംവിധായകൻ ശ്യാമിൻ

കൊച്ചി: നടിയും തിരക്കഥാകൃത്തുമായ നിലീൻ സാന്ദ്ര വിവാഹിതയായി. സംവിധായകൻ ശ്യാമിൻ ഗിരീഷാണ് വരൻ. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് വിവാഹവിവരം പങ്കുവെച്ചത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹചിത്രങ്ങളും വീഡിയോയും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.‘ഈ മനുഷ്യനോടൊപ്പം എന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ കഴിയുമെന്നതിൽ ഞാൻ സന്തുഷ്ടയാണ്. ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല’, നടി കുറിച്ചു. ഓണാശംസ അറിയിച്ചുള്ള പോസ്റ്റിൽ വിവാഹത്തിന് ആശംസ അറിയിച്ചവർക്ക് താരം നന്ദി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാഹവിവരം നടി …

സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തു പകരട്ടെ; മലയാളികള്‍ക്ക് മലയാളത്തിൽ ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊര്‍ജസ്വലമായ ഉത്സവമാണ് ഓണമെന്ന് ആശംസാ സന്ദേശത്തില്‍ മോദി പറഞ്ഞു. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതല്‍ കരുത്തുപകരട്ടെ എന്ന് മോദി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രിയുടെ ഓണാശംസകള്‍. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഓണാശംസകള്‍ അറിയിച്ചത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. സമ്പന്നമായ സംസ്‌കാരവും സാഹോദര്യവുമാണ് ഓണം. ഇത്തരം ആഘോഷങ്ങള്‍ നാനാത്വത്തില്‍ ഏകത്വം ഊട്ടിയുറപ്പിക്കുന്നു. ഓണം എല്ലാവര്‍ക്കും സന്തോഷവും സമാധാനവും …

ഓണത്തിനിടയിൽ ഓണം പോലെ മറ്റൊരു ഉത്സവം; ഒന്നെടുത്താൽ ഒന്ന് ഫ്രീ

തൃശൂർ: മലയാളികൾ ഓണമാഘോഷിക്കുമ്പോൾ കേരളക്കരയിൽ ഓണം പോലെ മറ്റൊരാഘോഷം പൊടിപൊടിക്കുന്നു.ഒന്നെടുത്താൽ ഒന്ന് ഫ്രീ. ഒന്നെടുത്താൽ രണ്ട് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഈ ആഘോഷം ഓണാഘോഷത്തിന്റെ ആഹ്ലാദത്തെയും മറികടക്കുന്നു. കേരള ഭാഗ്യക്കുറിയുടെ ഓണം ബംബർ നറുക്കെടുപ്പിന്റെ ടിക്കറ്റ് വിൽപ്പനയിലാണ് ആദായ വിൽപ്പന നടക്കുന്നത്. ഓണാഘോഷം പ്രമാണിച്ച് ജനങ്ങൾ തിരക്കിലും യാത്രയ്ക്കും മറ്റും വീർപ്പുമുട്ടുമ്പോൾ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാർ ഭാഗ്യം വിൽക്കാൻ തിരക്കിനിടയിൽ ഇടിച്ചു കയറുകയും ഓണം ബമ്പർ ടിക്കറ്റ് വിൽപ്പനക്ക് കൂടുതൽ തിരക്ക് കൂട്ടുകയും ആണ് . ഒരേ സ്ഥലത്ത് …

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു, രോഗിക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്ക്, അപകടം ബന്തിയോട് ദേശീയപാതയിൽ

കാസർകോട്: ബന്തിയോട് ദേശീയപാതയിൽ നിയന്ത്രണംവിട്ട ആംബുലൻസ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരിച്ചു. നാലുപേർക്ക് പരിക്ക്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഉപ്പള കെഎസ്ഇബിയിലെ കരാറുകാരൻ ബന്തിയോട് അടുക്കയിലെ അശോക(41) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രതിഭ, സഹോദരൻ രാജേഷ്, രാജേഷിന്റെ ഭാര്യ, ആംബുലൻസ് ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖത്തെ തുടർന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അശോക. കാസർകോട്ടെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുമ്പോഴാണ് സേവാഭാരതിയുടെ ആംബുലൻസ് …

പയ്യന്നൂർ പെരുമ്പയിൽ നടന്നു പോകുന്നവരെ കാർ ഇടിച്ചു തെറുപ്പിച്ചു, ഒരു വിദ്യാർത്ഥി മരിച്ചു; ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്, അപകടം ഇന്ന് പുലർച്ചെ

പയ്യന്നൂർ: പെരുമ്പയിൽ അമിതവേഗത്തിൽ എത്തിയ കാർ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ചു തെറുപ്പിച്ചു. ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതര പരിക്ക്. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും കൊല്ലത്തെ വാദിസിയ കോളേജിലെ വിദ്യാർഥികളാണ്. ബുധനാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. നബിദിന അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് വരികയായിരുന്നു ഇവർ. പെരുമ്പ പെട്രോൾപമ്പിനു സമീപത്തെ റോഡിന് അരികിലൂടെ നടന്നു പോകുമ്പോഴാണ് സ്വിഫ്റ്റ് കാർ …

മറുനാടൻ പൂക്കൾക്ക് ‘ഗുഡ്ബൈ’; ഓണത്തിന് 10 ക്വിന്റൽ പൂക്കൾ വിളയിച്ച് ചെറുവത്തൂർ കുടുംബശ്രീ

കാസർകോട്: ഓണപ്പൂക്കളം ഒരുക്കാൻ മറുനാടൻ പൂക്കൾക്ക് ‘ഗുഡ്ബൈ’ പറഞ്ഞ് ചെറുവത്തൂർ കുടുംബശ്രീ മോഡൽ സി.ഡി എസ്. പഞ്ചായത്തിലെ ഒമ്പത് വാർഡുകളിലായി 15 ഇടങ്ങളിൽ ചെണ്ടുമല്ലി പൂക്കളുടെ കൃഷി നടത്തിയാണ് മോഡൽ സി ഡി എസ് വീട്ടുമുറ്റങ്ങളിൽ പൂക്കൾ നിറക്കുന്നത്. കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ കീഴിൽ രൂപീകരിച്ച നാല് പേരടങ്ങുന്ന ജെ എൽ ജി ഗ്രൂപ്പുകളാണ് ഓണപ്പൂക്കളം പദ്ധതി ഏറ്റെടുത്തത്. പാട്ടത്തിന് എടുത്ത സ്ഥലങ്ങളിലാണ് കൃഷി ആരംഭിച്ചത്. 15 ജെ.എൽ.ജി ഗ്രൂപ്പുകൾ തുടങ്ങിയ വിവിധ വർണ്ണങ്ങളിലുള്ള ചെണ്ടുമല്ലി കൃഷിയിലൂടെ ഓണം …

ആഘോഷത്തിമിർപ്പിൽ നാ‌ടും ന​ഗരവും; തിരുവോണത്തെ വരവേറ്റ് മലയാളികൾ

കാത്തിരിപ്പുകൾക്ക് വിരാമമിട്ട്, ഒരുമയുടെ ഒരു ദിവസം കൂടി മലയാളിയുടെ ജീവിതത്തിലേക്ക് വന്നെത്തിയിരിക്കുകയാണ്, ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ എന്ന വിശ്വമാനവികതാ സന്ദേശം പകരുന്ന സമത്വത്തിന്റെ മഹത്തായ ആഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓർമപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. പുതുവസ്ത്രങ്ങൾ അണിഞ്ഞ്, കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്റെ നിറസ്മരണകളും സന്തോഷവും പങ്കുവയ്‌ക്കുന്നു. കാർഷികസംസ്‌കാരത്തിന്റെ വിളവെടുപ്പുൽസവമായ ഓണത്തിന് മാവേലിയുടെ ഐതിഹ്യം മാറ്റ് കൂട്ടുന്നു. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത ഒരു നല്ല …

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷം രൂക്ഷം: പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സൈനിക നടപടികളും ആക്രമണങ്ങളും രൂക്ഷമായി തുടരുന്നു. ഇറാനെതിരായ സാമ്പത്തിക ഉപരോധവും അമേരിക്ക കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. ​ഹോർമുസ് കടലിടുക്ക് ധാരണ: പശ്ചിമേഷ്യൻ മേഖലയിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഇറാനും ഒമാനും പുതിയ നീക്കങ്ങൾ നടത്തുമ്പോൾ, പ്രശ്നപരിഹാരത്തിനായി പാകിസ്ഥാൻ സൈനിക മേധാവിയും ഇറാന്റെ നേതൃത്വവുമായി ചർച്ചകൾ നടത്തി. ​ഇന്ത്യ-റഷ്യ സഹകരണം: റഷ്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കാനിരിക്കുന്ന എസ്‌.സി.ഒ ഉച്ചകോടിയെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നു. ​അമേരിക്കൻ വിദേശനയം: …