ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ് – ഇറാൻ സംഘർഷം രൂക്ഷം: പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സൈനിക നടപടികളും ആക്രമണങ്ങളും രൂക്ഷമായി തുടരുന്നു.

ഇറാനെതിരായ സാമ്പത്തിക ഉപരോധവും അമേരിക്ക കൂടുതൽ കടുപ്പിച്ചിട്ടുണ്ട്.

​ഹോർമുസ് കടലിടുക്ക് ധാരണ: പശ്ചിമേഷ്യൻ മേഖലയിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ഇറാനും ഒമാനും പുതിയ നീക്കങ്ങൾ നടത്തുമ്പോൾ, പ്രശ്നപരിഹാരത്തിനായി പാകിസ്ഥാൻ സൈനിക മേധാവിയും ഇറാന്റെ നേതൃത്വവുമായി ചർച്ചകൾ നടത്തി.

​ഇന്ത്യ-റഷ്യ സഹകരണം: റഷ്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടക്കാനിരിക്കുന്ന എസ്‌.സി.ഒ ഉച്ചകോടിയെ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നു.

​അമേരിക്കൻ വിദേശനയം: അന്താരാഷ്ട്ര തലത്തിൽ തന്ത്രപ്രധാനമായ ചില മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് സിറിയയെ ഭീകരവാദ പട്ടികയിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി ഒഴിവാക്കി.

​നീതി ആയോഗ് റിപ്പോർട്ട്: രാജ്യത്ത് 8.7 കോടിയോളം യുവാക്കൾ ഉപരിപഠനമോ തൊഴിലോ ഇല്ലാതെ പുറത്തുനിൽക്കുന്നുവെന്ന് നീതി ആയോഗിന്റെ പഠന റിപ്പോർട്ട്.
വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും തമ്മിലുള്ള വിടവാണ് ഇതിന് പ്രധാന കാരണമെന്ന് വ്യക്തമാക്കുന്നു.

​1998-ലെ വന്ധാമ കൂട്ടക്കൊല കേസ് (23 കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ട സംഭവം) പുനഃരന്വേഷിക്കാൻ നിർദ്ദേശം.

​അയോധ്യ സംഭാവന ക്രമക്കേട് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.

​ഡൽഹിയിൽ കനത്ത മഴ: ഡൽഹി-എൻസിആർ മേഖലകളിൽ കനത്ത മഴ തുടരുന്നതിനെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പല വിമാന സർവീസുകളും വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

മിസൈൽ നിർമാണ രംഗത്ത് വലിയ ചുവടുവെയ്പുമായി കേന്ദ്രം; ഡിആർഡിഒ വികസിപ്പിച്ച സാങ്കേതികവിദ്യകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ തീരുമാനം.

മലയാളികളുടെ ആഗോള ആഘോഷമായ ഓണം ആമോദത്തോടെ ഇന്നു ആഘോഷിക്കുന്നു . തിരുവോണത്തെ വരവേൽക്കാൻ സംസ്ഥാനത്തുടനീളംഇന്നലെ അവസാനവട്ട ഒരുക്കങ്ങൾക്കുള്ള ഉത്രാടപ്പാച്ചിലായിരുന്നു ഇന്നലെ.ഇന്നു വിഭവസമൃദ്ധ സദ്യ. കലാ-കായിക മത്സരങ്ങൾ , സിഹൃദക്കാഴ്ചകൾ .

തിരുവോണ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണാഘോഷ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. തിരുവോണ നാളിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഭക്തർക്കായി തിരുവോണസദ്യ ഒരുക്കും.

ലോകമെമ്പാടുമുള്ള മലയാളി ജനതയ്ക്ക് മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ-സാമൂഹിക പ്രമുഖരും ഓണാശംസകൾ നേർന്നു.

​സൗന്ദര്യവേദിയിൽ മലയാളി തിളക്കം: ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ 19 കാരിയായ മലയാളി പെൺകുട്ടി കെസിയ ലിസ് മേജോ കിരീടം ചൂടി.

​വിപണി റെക്കോർഡ്: ഓണക്കാലത്ത് സപ്ലൈകോ വഴി റെക്കോർഡ് വിൽപ്പന നടന്നു. 35 ദിവസം കൊണ്ട് 422 കോടി രൂപയുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്.

ബേക്കൽ റെയിൽവേ മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികളും എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കലും നടക്കുന്നതിനാൽ ഈ പാതയിലൂടെ സെപ്റ്റംബർ 1 മുതൽ 40 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

​ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചെർക്കള മേഖലയിലടക്കം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് പ്രക്ഷോഭങ്ങൾ ശക്തമാകുന്നു.

​ഉദിനൂർ കൂലോം കുളം നവീകരണം: 1.09 കോടി രൂപ ചെലവഴിച്ച് നവീകരിച്ച തൃക്കരിപ്പൂരിലെ ഉദിനൂർ കൂലോം കുളം ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

​കാലാവസ്ഥ
​ജില്ലയിലെ മലയോര-തീരദേശ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രാദേശിക ജാഗ്രതാ നിർദേശങ്ങൾ നിലവിലുണ്ട്

​വ്യാജ രേഖ തട്ടിപ്പ്: സൂറത്ത്കല്ലിലെ നിർമാണ സ്ഥലത്ത് വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ജോലി ചെയ്തിരുന്ന 8 ബംഗ്ലാദേശ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

​മംഗളൂരു ശാന്തപുര പോസ്റ്റ് ഓഫീസിൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി രൂപ തട്ടിയെടുത്ത കേസിൽ പോസ്റ്റൽ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു.

​വാഹന മോഷണം: മംഗളൂരു ഉർവ പൊലീസ് അതിർത്തിയിൽ വാഹനം മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page