ഓണത്തിനിടയിൽ ഓണം പോലെ മറ്റൊരു ഉത്സവം; ഒന്നെടുത്താൽ ഒന്ന് ഫ്രീ

തൃശൂർ: മലയാളികൾ ഓണമാഘോഷിക്കുമ്പോൾ കേരളക്കരയിൽ ഓണം പോലെ മറ്റൊരാഘോഷം പൊടിപൊടിക്കുന്നു.ഒന്നെടുത്താൽ ഒന്ന് ഫ്രീ. ഒന്നെടുത്താൽ രണ്ട് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഈ ആഘോഷം ഓണാഘോഷത്തിന്റെ ആഹ്ലാദത്തെയും മറികടക്കുന്നു.

കേരള ഭാഗ്യക്കുറിയുടെ ഓണം ബംബർ നറുക്കെടുപ്പിന്റെ ടിക്കറ്റ് വിൽപ്പനയിലാണ് ആദായ വിൽപ്പന നടക്കുന്നത്. ഓണാഘോഷം പ്രമാണിച്ച് ജനങ്ങൾ തിരക്കിലും യാത്രയ്ക്കും മറ്റും വീർപ്പുമുട്ടുമ്പോൾ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാർ ഭാഗ്യം വിൽക്കാൻ തിരക്കിനിടയിൽ ഇടിച്ചു കയറുകയും ഓണം ബമ്പർ ടിക്കറ്റ് വിൽപ്പനക്ക് കൂടുതൽ തിരക്ക് കൂട്ടുകയും ആണ് . ഒരേ സ്ഥലത്ത് ഒന്നിലധികം വിൽപ്പനക്കാർ എത്തുന്നത് ഭാഗ്യക്കുറി ടിക്കറ്റ് വിൽപ്പനയിൽ മത്സരവും വാശിയും കൂട്ടുന്നു. ഇതിന്റെ ഭാഗമായി ഓണം ബംബർ ടിക്കറ്റ് വാങ്ങുന്നവർക്ക് ചില ലോട്ടറി വിൽപ്പ നക്കാർ ദിവസം തോറും തുടർച്ചയായി നക്കെടുപ്പുള്ള സംസ്ഥാന ഭാഗ്യക്കുറിയുടെ മറ്റു ടിക്കറ്റുകൾ അതതു ദിവസം വിൽക്കുന്ന ബമ്പർ ടിക്കറ്റിനൊപ്പം ഫ്രീ ആയി നൽകുന്നു- ഒന്നെടുത്താൽ രണ്ട്. ബമ്പർ അടിച്ചില്ലെങ്കിൽ മറ്റേ ടിക്കറ്റ് എങ്കിലും അടിച്ചാലോ എന്ന പ്രതീക്ഷയിൽ ആളുകൾ ഭാഗ്യം വാങ്ങിക്കൂട്ടാൻ മത്സരിക്കുന്നു. ട്രെയിനുകളിലും ഭാഗ്യക്കുറി ടിക്കറ്റ് വിൽപ്പന തകൃതിയിലാണ്. ഓണം ബമ്പർ ടിക്കറ്റിനു 500 രൂപയാണ് വില .30 കോടി രൂപയാണ് ഒന്നാം സമ്മാനമായി വാഗ്ദാനം ചെയ്യുന്നത്. അടുത്തമാസം 26നാണ് നറുക്കെടുപ്പ് . 10 സീരീസിലുള്ള ടിക്കറ്റുകൾക്കു ഒന്നാം സമ്മാനം വീതിച്ച് നൽകും . ഇതിനുപുറമേ കോടിയുടെ രണ്ടാം സമ്മാനവും ലക്ഷങ്ങളുടെ മറ്റു സമ്മാനങ്ങളും ഉണ്ട് . ബമ്പർ ടിക്കറ്റ് വാങ്ങുന്നവർക്ക് തിങ്കളാഴ്ച മുതൽ ആഴ്ചയിലെ എല്ലാദിവസവും യഥാക്രമം നറുക്കെടുപ്പ് നടക്കുന്ന ഭാഗ്യധാര , സ്ത്രീശക്തി , ധനലക്ഷ്മി, കാരുണ്യ പ്ലസ്, സുവർണകേരളം, കാരുണ്യ ,സമൃദ്ധി ഭാഗ്യക്കുറി ടിക്കറ്റുകൾ അതതു ദിവസം ബമ്പർ ടിക്കറ്റ് വാങ്ങുന്നവർക്കു ചില ഭാഗ്യക്കുറി ഏജന്റുമാർ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. 500 രൂപയുടെ ഓണം ബമ്പറിന്റെ ഒരു ടിക്കറ്റ് വിറ്റാൽ 85 രൂപ കമ്മീഷൻ കിട്ടുമെന്നും അതിൽ നിന്ന് 50 രൂപയുടെ ഒരു സാധാരണ ലോട്ടറി ടിക്കറ്റ് കൊടുക്കുന്നതുകൊണ്ട് നഷ്ടമില്ലെന്നും ഇത്തരത്തിൽ ടിക്കറ്റ് വിൽക്കുന്നവർ പറയുന്നു. അതേസമയം, ബമ്പർ അടിച്ചില്ലെങ്കിൽ ഈ ടിക്കറ്റെങ്കിലും ഭാഗ്യം തന്നാലോ എന്ന പ്രതീക്ഷ ഭാഗ്യം വാങ്ങുന്നവർക്കുമുണ്ട്. ഇതു ലോട്ടറി ഏജന്റുമാർതമ്മിൽ ഇടയ്ക്കിടയ്ക്ക് വാശി ഉണ്ടാക്കുന്നു. ഏതായാലും ഭാഗ്യക്കുറി വിഭാഗം ഓണം കോളാക്കുക യാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page