കുബനൂരിൽ ബംബ്രാണ സ്വദേശി വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: കുബനൂരിൽ യുവാവിനെ വീടിനു പിറകുവ ശത്തുള്ള ജനറൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംബ്രാണ സ്വദേശിയും കുബന്നൂർ അംബേദ്കർ ക്ലബ്ബിന് സമീപം താമസക്കാരനുമായ വസന്ത(44) ആണ് മരിച്ചത്. ഓണദിവസം രാവിലെ എട്ടുമണിയോടെയാണ് വീട്ടുകാർ തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടെത്തിയത്. പരിസരവാസികളുടെ സഹായത്തോടെ വീട്ടുകാർ ഉടൻ യുവാവിനെ മംഗൽപാടിയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. കൂലിപ്പണിക്കാരനായിരുന്നു. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി. കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. വൈകിട്ട് പുളിക്കുത്തി ശ്മശാനത്തിൽ സംസ്കരിച്ചു. പരേതരായ അയിത്തയുടെയും സബ്ബിയുടെയും മകനാണ്. സുമതിയാണ് ഭാര്യ. ധന്യ, ധനുഷ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: പ്രശാന്ത്, പ്രഭാകര, ശോഭ, സുനിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page