കണ്ണൂർ: പാർസലിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ . പിണറായി , പുത്തൻകണ്ടം സ്വദേശി എ. ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നു 20 ഗ്രാം എം ഡി.എം.എ പിടികൂടി. ബംഗളൂരുവിൽ നിന്ന് പാർസൽ വഴി മയക്ക് മരുന്ന് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ പി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശ പ്രകാരംകണ്ണൂർ എസിപി എം പി ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, എസ് ഐ പി. ഉണ്ണിക്കൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടന്നത്.







