കാസർകോട്: അലാമിപ്പള്ളി
പെട്രോൾ പമ്പിന് സമീപത്തെ രാജരാജേശ്വരി മൂകാംബിക ക്ഷേത്രത്തിൽ
മോഷണശ്രമം. കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാർ. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം.
കുപ്രസിദ്ധ മോഷ്ടാവ് ബളാൽ സ്വദേശി ഹരീഷ് കുമാർ (53) ആണ് പിടിയിലായത്.
സംശയസാഹചര്യത്തിൽ ക്ഷേത്ര പരിസരത്ത് മോഷ്ടാവിനെ കണ്ടതിനെ തുടർന്ന്
പരിസരവാസികൾ നിരീക്ഷിക്കുകയും
പൊലീസിൽ അറിയിക്കുകയുമായിരുന്നു.
ശ്രീകോവിലിന്റെ പൂട്ട് പൊളിക്കുന്നുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം നാട്ടുകാർ കള്ളനെ പിടികൂടി
ഹോസ്‌ദുർഗ് പൊലീസിന് കൈമാറി. ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ വിറക് പുരയിൽ നിന്നും മഴു എടുത്താണ് ക്ഷേത്രത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചത്. വീട്ടുടമ
കെ.വി പ്രശോഭ് കുമാറിൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ നവംബറിൽ നടന്ന രാജേശ്വരി മഠത്തിൽനിന്ന് ചെമ്പു ഭണ്ഡാരവും പണവും വലംപിരി ശംഖും കവർന്ന കേസിൽ പ്രതിയാണ് ഇയാൾ. കണ്ണൂർ കാസർകോട് ജില്ലകളിലെ നിരവധി ക്ഷേത്ര കവർച്ചാ കേസുകളിൽ പ്രതിയാണ് ഇയാൾ.







