എൻ.ഡി.പി.എസ് കേസ് പ്രതികളെ കോടതി വെറുതെവിട്ടു

കാസർകോട്:എൽ.എസ്.ഡി സ്റ്റാമ്പുകൾ കൈവശം വെച്ചുവെന്നാരോപിച്ചു ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിൽ അരവിന്ദ് മുരളി, മുഹമ്മദ് യാസീൻ, അബ്ദുൽ ഖാദർ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി വെറുതെവിട്ടു.2022 സെപ്റ്റംബർ 10-ന് ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത ലഹരിവസ്തുവായ എൽ.എസ്.ഡി സ്റ്റാമ്പുകൾ കൈവശം വെച്ചുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. 687/2022 നമ്പർ എഫ്.ഐ.ആറുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരായ ആരോപണങ്ങൾ സംശയലേശമന്യേ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കോടതിപ്രതികളെ വെറുതെ വിട്ടതു്.കേസിൽ ഒന്നാം പ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ അഡ്വ. നിഖിൽ നാരായൺ കോടതിയിൽ ശക്തമായ വാദങ്ങൾ അവതരിപ്പിച്ചു. എഫ്.ഐ.ആറിലെ വൈരുദ്ധ്യങ്ങളും തെളിവുകളുടെ അപര്യാപ്തതയും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽ കൃത്യമായി കൊണ്ടുവന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page