സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട്, ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. വ്യാഴാഴ്ച ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾ, പത്തനംതിട്ടയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകൾ, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾ, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളുകൾ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ മുതൽ പ്രഫഷനൽ കോളേജുകൾക്കു വരെ അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page