കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. നെക്രാജെ കരിങ്ങേപള്ളത്തെ കെ മുഹമ്മദ് ഹനീഫ്(40)ആണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് യുവാവിന്റെ വീടിന് സമീപത്തുവച്ചാണ് 2.06 ഗ്രാം മെത്താംഫിറ്റമിന്‍ പിടികൂടിയത്. പ്രതിക്കെതിരെ എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു. കേസ് രേഖകളും തൊണ്ടി സാധനവും പ്രതിയെയും ഓഫീസില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സികെവി സുരേഷ്, ഉദ്യോഗസ്ഥരായ കെവി രഞ്ജിത്ത്, വി റീന, അനീഷ്, പ്രശാന്ത് കുമാര്‍, ബദിയടുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ ജിഷ്ണു, ഉദ്യോഗസ്ഥരായ ഇ കെ ബിജോയ്, മഞ്ജുനാഥ ആള്‍വ, പിവി ജിതിന്‍, പ്രജിത്ത്, ശാന്തി കൃഷ്ണ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.







