പ്രവീണ്‍ നെട്ടാരൂ വധക്കേസ്; ഒളിവിലായിരുന്ന പ്രതി ഉമ്മര്‍ ഫാറൂഖ് കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരൂ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി ഉമ്മര്‍ ഫാറൂഖ് പിടിയില്‍. കൊച്ചിയില്‍ വാച്ചാണ് എന്‍ഐഎ ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞമാസം കേസിലെ മുഖ്യപ്രതി കുടക് സ്വദേശി അബ്ദുല്‍ നാസറെ കൊച്ചിയില്‍ നിന്ന് എന്‍ഐഎ പിടികൂടിയിരുന്നു. കൊലയ്ക്ക് പിന്നാലെ കഴിഞ്ഞ മൂന്ന് വര്‍ഷമായി പള്ളുരുത്തിയില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു ഉമ്മര്‍. കൊച്ചിയിലേയും ബംഗളൂരുവിലെയും എന്‍ഐഎ ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയിരുന്നത്. ഗൂഢാലോചന കുറ്റമാണ് ഉമ്മര്‍ ഫാറൂഖിനെതിരെ എടുത്തിരിക്കുന്നത്. കേസില്‍ 25 പേര്‍ അറസ്റ്റിലായിരുന്നു. 2022 ജുലൈ 26നാണ് കൊലപാതകം നടന്നത്.
യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടിവ് അംഗം പ്രവീണ്‍ നെട്ടാരുവിനെ സുള്ള്യക്കടുത്ത ബെല്ലാരെയില്‍ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ബെല്ലാരെ ഏരിയയ്ക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീണ്‍, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ അക്രമികള്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page