യു.എസ് – ഇറാൻ സംഘർഷം: ഇറാനുമായി ബന്ധപ്പെട്ട സൈനിക നീക്കങ്ങളിൽ അമേരിക്ക കൂടുതൽ ജാഗ്രത പാലിക്കുന്നു. വ്യോമാക്രമണങ്ങൾ തുടരുന്നതിനിടയിലും വലിയ തോതിലുള്ള ആക്രമണങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനു മേൽ നയതന്ത്ര സമ്മർദമുണ്ട്.
ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിൽ ഇറാൻ കർശന നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ വെർച്വലായി സംസാരിക്കുകയും രാജ്യത്തേക്ക് തിരികെ പോകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ, ധാക്കയിലെ അവരുടെ മുൻ ഔദ്യോഗിക വസതി മ്യൂസിയമാക്കാൻ നിലവിലെ ഭരണകൂടം തീരുമാനിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കിയവിലും മറ്റു പ്രവിശ്യകളിലും റഷ്യൻ ഡ്രോൺ-വ്യോമാക്രമണങ്ങൾ രൂക്ഷമായി തുടരുകയാണ്. ആക്രമണങ്ങളിൽ സാധാരണക്കാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
യൂറോപ്പിലെ അഭയാർഥി പ്രവാഹം: വടക്കനാഫ്രിക്കൻ അതിർത്തി വഴി സ്പെയിനിലേക്ക് പതിനായിരക്കണക്കിന് അഭയാർഥികൾ കടക്കാൻ ശ്രമിച്ചത് വലിയ രാഷ്ട്രീയ-സുരക്ഷാ വിവാദങ്ങൾക്ക് വഴിവെച്ചു. കടൽ മാർഗമുള്ള ഈ അപകടകരമായ യാത്രയിൽ നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഫ്രാൻസിൽ സോഷ്യൽ മീഡിയ വിലക്ക്: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന നിയമനിർമാണവുമായി ഫ്രാൻസ് മുന്നോട്ട് പോകുന്നു.
മെറ്റ മേധാവി മാപ്പുപറഞ്ഞു: ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളും ഡീപ്‌ഫെയ്‌ക്കുകളും പ്രചരിക്കുന്നതിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവത്തിലും മെറ്റാ മേധാവി മാർക്ക് സക്കർബർഗ് ഇന്ത്യൻ പാർലമെന്ററി സമിതിക്ക് മുന്നിൽ മാപ്പുപറഞ്ഞു.
മണ്ഡല പുനർനിർണയം – പാർലമെന്റ് സമ്മേളനം: മണ്ഡല പുനർനിർണയവും വനിതാ സംവരണ ബില്ലും ചർച്ച ചെയ്യുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.
പശ്ചിമേഷ്യയിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു.
പിഎം കിസാൻ പദ്ധതി നീട്ടി: കേന്ദ്ര സർക്കാർ ‘പിഎം കിസാൻ സമ്മാൻ നിധി’ പദ്ധതി 5 വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും കൃഷിനാശവും പ്രകൃതിക്ഷോഭവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴക്കെടുതിയിൽ വീടുകൾക്കും മറ്റും നാശനഷ്ടം സംഭവിച്ചവർക്ക് ധനസഹായത്തിനായി അപേക്ഷിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി.
കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണലും എക്കലും നീക്കം ചെയ്ത് ഡാമുകളുടെ സംഭരണശേഷി വർദ്ധിപ്പിക്കാൻ സർക്കാർ നടപടി ആരംഭിക്കുന്നു.
പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചേൽപ്പിക്കുമ്പോൾ 2o രൂപ നൽകുന്ന പരിപാടി വെബ് കൊ മതിയാക്കി.
ഓഗസ്റ്റ് 6 ലെ മഴ മുന്നറിയിപ്പ് :
ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട്.
മഞ്ഞ അലർട്ട് (ശക്തമായ മഴ): തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
വടക്കൻ മലയോര മേഖല (വയനാട്, കണ്ണൂർ, കാസർകോട്) മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും നദികളിൽ ജലനിരപ്പ് ഉയർന്നട്ടുണ്ട്. കരകവിയൽ ഭീഷണിയുമുണ്ട്. ചില മലയോര മേഖലകളിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും നേരിടുന്നു.
മധ്യ കേരളം (ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ): ഇടുക്കിയിലെയും കോട്ടയത്തെയും മലയോര മേഖലകളിൽ ലഘുവായ മണ്ണിടിച്ചിൽ ഭീഷണിയും മലവെള്ളപ്പാച്ചിൽ മുന്നറിയിപ്പുമുണ്ട്.
എറണാകുളം, തൃശൂർ ജില്ലകളിൽ താഴ്ന്ന നഗരപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
തീരദേശ മേഖലകൾ (ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ): ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കടലാക്രമണ ഭീഷണി തുടരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി വിവരങ്ങൾ
കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്ത് പ്രാദേശിക സാഹചര്യങ്ങൾക്ക് അനുസൃതമായി ഓരോ ജില്ലയിലെയും ദുരന്തനിവാരണ അതോറിറ്റി/ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുവായ സ്ഥിതി: മഴക്കെടുതി രൂക്ഷമായ എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്) ജില്ലകളിൽ അങ്കണവാടികൾ, സ്‌കൂളുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് പ്രാദേശിക അവധികൾ നൽകിയിട്ടുണ്ട്.
പരീക്ഷകൾ: സർവകലാശാല/പൊതു പരീക്ഷകൾക്ക് പൊതുവിൽ മാറ്റമില്ലാത്ത സാഹചര്യമുണ്ടെങ്കിലും ചില പി എസ് സി /യൂണിവേഴ്സിറ്റി പരീക്ഷകൾ പുതുക്കിയ തീയതികളിലേക്ക് മാറ്റിയിട്ടുണ്ട്.
കാസർകോട് ജില്ലയിലെ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. തീരദേശ മേഖലകളിൽ കള്ളക്കടൽ പ്രതിഭാസവും കടലാക്രമണ ഭീഷണിയും ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും: ജില്ലയിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കടലാക്രമണ ഭീഷണി: ഷിറിയ-പെരിങ്കടി പ്രദേശങ്ങളിൽ കടലാക്രമണവും വെള്ളപ്പൊക്കവും കാരണം ഗതാഗത തടസ്സങ്ങളും റോഡ് തകർച്ചയും നേരിടുന്നതായി റിപ്പോർട്ടുകളുണ്ട് .
മംഗലാപുരത്തു
കോളേജിൽ റാഗിംഗ്; മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ: മംഗളൂരു ശ്രീനിവാസ കോളേജിൽ കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിൽ ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 6 സീനിയർ മലയാളി വിദ്യാർത്ഥികളെ പാണ്ഡേശ്വർ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കർശന നടപടിയെടുക്കാൻ എം.എൽ.എ ഡോ. വൈ. ഭരത് ഷെട്ടി പോലീസിനോട് ആവശ്യപ്പെട്ടു.
കനത്ത മഴയെ തുടർന്ന് കെട്ടിക്കൽ ഉൾപ്പെടെയുള്ള മേഖലകളിൽ മലയിടിച്ചിൽ ഭീഷണി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എൽ.പി.ജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ആഗസ്റ്റ് 15-നകം ഇ-കെ.വൈ.സി പൂർത്തിയാക്കാത്ത മംഗളൂരുവിലെ പാചകവാതക ഉപഭോക്താക്കളുടെ കണക്ഷനുകൾ താൽക്കാലികമായി വിച്ഛേദിക്കുമെന്ന് അധികൃതർ അറിയിച്ചു.
മംഗളൂരു – ബംഗളൂരു റെയിൽവേ പാതയിൽ സുബ്രഹ്മണ്യ ഘാട്ട് വിഭാഗത്തിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ സർവീസുകൾ പാത ശുചീകരിച്ച ശേഷം പുനരാരംഭിച്ചു.







