ന്യൂ ജേഴ്സി: ഫിഫ ലോകകപ്പ് നേടിയ സ്പാനിഷിനു 50 മില്യൺ ഡോളർ (483 കോടി രൂപ)സമ്മാനം ലഭിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ അർജന്റീനക്ക് 319 കോടി രൂപയും മൂന്നാം സ്ഥാനത്ത് എത്തിയ ഫ്രാൻസിന് 280 കോടി രൂപയും നാലാം സ്ഥാനത്ത് എത്തിയ ഇംഗ്ലണ്ടിന് 261 കോടി രൂപയുമാണ് സമ്മാനം. ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ടീമിനു 184 കോടി രൂപയും പ്രി ക്വാർട്ടറിലെത്തിയ ടീമിന് 145 കോടി രൂപയും റൗണ്ട് ഓഫ് 32ലെ ടീമുകൾക്കു 107 കോടി രൂപയും ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിച്ച ടീമിന് 97 കോടി രൂപയും സമ്മാനം ലഭിക്കും.
.








