കീവ്: ഉക്രൈൻ തുറമുഖമായ ഒഡേസയിൽ നിന്ന് ഇന്ധനവുമായി പുറപ്പെട്ട് ഗോൾഡൻ ലിയോ എന്ന് കപ്പലിന് നേരെയുണ്ടായ അക്രമത്തിൽ നാല് ഇന്ത്യൻ കപ്പൽ ജീവനക്കാർ മരിച്ചു.
17ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ ഇന്ത്യക്കാരായിരുന്നു. അക്രമത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. വാണിജ്യ കപ്പലു കളെ ലക്ഷ്യം വച്ചു ആക്രമിക്കുന്നതുംഅതിലെ സാധാരണക്കാരായ ജീവനക്കാരെ അപകടപ്പെടുത്തുന്നതും സമുദ്ര സഞ്ചാരത്തിനും വാണിജ്യത്തിനുമുള്ള സ്വാതന്ത്ര്യ ലംഘനമാണെന്നും അത് ഒഴിവാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യയുടെ മിസൈൽ ആക്രമണത്തിലാണ് ഇന്ത്യൻ കപ്പലിന് തീപിടിച്ചതെന്ന് ഉക്രൈൻ പറഞ്ഞു.








