ബളാലിലെ ടൂവീലർ വർക്ക് ഷോപ്പ് ഉടമ കടയുടെ അകത്ത് മരിച്ച നിലയിൽ

കാസർകോട്: ടൂവീലർ വർക്ക് ഷോപ്പ് ഉടമയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംതട്ടിൽ വർക്ക് ഷോപ്പ് നടത്തുന്ന ബളാൽ സ്വദേശി ചേവിരി നാരായണൻ(64) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ഇയാളെ കടയുടെ അകത്ത് തൂങ്ങിയ നിലയിൽ പരിസരവാസികൾ കണ്ടെത്തുകയായിരുന്നു. ചിറ്റാരിക്കൽ പൊലീസെത്തി നടപടികൾ സ്വീകരിച്ചു. ഭാര്യ: പുഷ്പ കുമാരി. മക്കൾ: നന്ദന, നയന. മരുമകൻ കൃഷ്ണചന്ദ്രൻ. സഹോദരങ്ങൾ: രാമകൃഷ്ണൻ, ശോഭന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page