കൊച്ചി: അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. തിരുവനന്തപുരം, മലപ്പുറം സ്വദേശികളാണ് കസ്റ്റംസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദൗസ് എന്നിവരെ കഴിഞ്ഞദിവസം വൈകിട്ട് ഇടപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാള്‍ കഴിഞ്ഞ ദിവസം ബംഗളുരുവില്‍ നിന്നും പിടിയിലായിരുന്നു. സെൻട്രല്‍ ബ്യൂറോ ഓഫ് നാർക്കോട്ടിക്സിന്റെ ഓപ്പറേഷൻ വജ്രയിലൂടെയാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 12 കോടി ട്രാമഡോള്‍ ഹൈഡ്രോക്ലോറൈഡ് ഗുളികകള്‍ പിടികൂടി. ഡൽഹിയിലെ ഗോഡൗണില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഗുളികകള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഗുളികകള്‍ക്ക് 30 മെട്രിക് ടണ്‍ ഭാരം വരും. പിടികൂടിയ ലഹരിക്ക് ബ്ലാക്ക് മാർക്കറ്റില്‍ വില 1000 കോടിയോളം വരും. നിയന്ത്രിത വേദനസംഹാരിയാണ് ട്രെഡാമോള്‍. ലഹരി മരുന്നുകള്‍ ലിബിയയിലേക്ക് കടത്താനാണ് എത്തിച്ചതെന്നാണ് വിവരം.








