ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; വിഷം കഴിച്ചത് പൊലീസിനും ജഡ്ജിക്കും എതിരെ കുറിപ്പ് എഴുതിവച്ച ശേഷം

കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം. ആംബുലന്‍സ് ഡ്രൈവര്‍ വിനു, ഭാര്യ ബിന്‍സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരുവരെയും ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് (ചൊവ്വ) രാവിലെ ആറരയോടെയാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആലുവയിലെ ഒരു ജഡ്ജിക്കും എതിരെയുള്ള ആത്മഹത്യ കുറിപ്പ് ദമ്പതികളില്‍ നിന്നു കണ്ടെടുത്തു. മുന്‍ സുഹൃത്ത് നല്‍കിയ പീഡന പരാതിയില്‍ തങ്ങളെ വേട്ടയാടുന്നുവെന്നാണ് ദമ്പതികളുടെ പരാതി. ഇത് മൂലം തങ്ങള്‍ക്ക് സാമ്പത്തിക-മാന നഷ്ടം ഉണ്ടാക്കിയതായും കുറിപ്പില്‍ പറഞ്ഞു. രണ്ടു പേരെയും ഹൈക്കോടതിക്കു മുന്നില്‍ ആംബുലന്‍സിനു അകത്താണ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page