ശസ്ത്രക്രിയയ്ക്കിടയില്‍ ഒൻപതു വയസുകാരന്റെ മരണം: ഡിവൈഎഫ്‌ഐ നടത്തിയ ജനറല്‍ ആശുപത്രി മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി

കാസര്‍കോട്: ശസ്ത്രക്രിയയ്ക്കിടയില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തിയ ജനറല്‍ ആശുപത്രി മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്ത മാര്‍ച്ച് ആരംഭിച്ചത്. എല്‍ ഐ സി ഓഫീസിനു സമീപത്തു പൊലീസ് ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ വശങ്ങളിലൂടെ മുന്നോട്ടോടി. ഇതിനിടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. …

പ്രണയത്തിന് തടസം ഭര്‍ത്താവ്; ട്രെയിന്‍ യാത്രയ്ക്കിടെ വെടിവെച്ചു കൊന്നു; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍

പാറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭാര്യയും കാമുകനും ക്വട്ടേഷന്‍ ഗുണ്ടയും പിടിയില്‍. ബിഹാറിലെ കതിഹാറിലാണ് സംഭവം. ജാമുയിയിലെ വൈദ്യുത വകുപ്പ് ജീവനക്കാരനായ ദേവ് കുമാര്‍ ഗുഞ്ചന്‍ ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഭാര്യ സമിതാ കുമാരി, കാമുകന്‍ അജിത് കുമാര്‍, വാടകക്കൊലയാളി രാജു കുമാര്‍ (ധീരജ്) എന്നിവരെയാണ് ബുധനാഴ്ച റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. നളന്ദയില്‍ സര്‍ക്കാര്‍ സാങ്കേതിക വിദഗ്ദ്ധനായി ജോലി ചെയ്യുന്ന അജിത് കുമാറുമായി സമിത പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. …

അശ്രദ്ധയില്‍ ബൈക്കോടിക്കല്‍: ചോദ്യം ചെയ്ത മൗവ്വൽ സ്വദേശിയെ അക്രമിച്ചു; കാറിന്റെ ചില്ല് തകര്‍ത്തു , മിന്നല്‍ ഹാരിസ് പൊലീസ് പിടിയില്‍, സംഭവം പനയാല്‍, കുന്നൂച്ചിയില്‍

കാസര്‍കോട്: അശ്രദ്ധയില്‍ ബൈക്കോടിച്ച് പോകുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ യുവാവിനെ അക്രമിക്കുകയും കാറിന്റെ ചില്ല് അടിച്ചു തകര്‍ത്തതായും പരാതി. സംഭവത്തില്‍ നരഹത്യാശ്രമത്തിനു കേസെടുത്ത ബേക്കല്‍ പൊലീസ് പ്രതിയായ മിന്നല്‍ ഹാരിസ് എന്നയാളെ കസ്റ്റഡിയിലെടുത്തു. മൗവ്വല്‍, ഷഹനാസ് ഹംസയുടെ മകന്‍ എംഎച്ച് അഹമ്മദ് നബീല്‍ (41) ആണ് അക്രമത്തിന് ഇരയായത്.ഇന്നലെ (ബുധന്‍) വൈകുന്നേരം മൂന്നരമണിയോടെ പനയാല്‍, കുന്നൂച്ചിയിലാണ് കേസിനാസ്പദമായ സംഭവം. മിന്നല്‍ ഹാരിസ് എന്നയാൾ അശ്രദ്ധയില്‍ ബൈക്കോടിച്ച് പോകുന്നതിനെ ചോദ്യം ചെയ്ത സമയത്ത് പ്രകോപിതനായി പരാതിക്കാരന്റെ കാറിന്റെ മുന്‍വശത്തെ …

വൈദ്യുതി പ്രതിസന്ധി: ചീമേനി വൈദ്യുതി നിലയം വീണ്ടും ചര്‍ച്ചയാകുന്നു; രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സണ്ണി ജോസഫ്

കാസര്‍കോട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തില്‍ ചീമേനിയില്‍ വൈദ്യുതി നിലയം സ്ഥാപിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. പ്രതിസന്ധി മറികടക്കാന്‍ ചീമേനിയില്‍ വൈദ്യുതി നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി വ്യക്തമാക്കിയതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ചീമേനി വൈദ്യുതി നിലയമെന്ന പദ്ധതിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആദ്യഘട്ടത്തില്‍ താപ വൈദ്യുതി നിലയമാണ് ചീമേനിയില്‍ പരിഗണിക്കപ്പെട്ടത്. 1980ല്‍ ആണ് ആണവ നിലയമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത്. 2003ല്‍ ചര്‍ച്ച കല്‍ക്കരി നിലയത്തിലേക്ക് വഴിമാറി. …

കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം : സംഘാടക സമിതി രൂപീകരിച്ചു

ചെറുവത്തൂർ : വ്യാപാരി വ്യവസായി സമിതി കാസർകോട് ജില്ലാ സമ്മേളനത്തിനു സംഘാടക സമിതി രൂപീകരിച്ചു. ചെറുവത്തൂർ ഇ എം എസ് സ്മാരക ഹാളിൽനടന്ന സമ്മേളനം സംസ്ഥാന ജോ: സെക്രട്ടറി പി എം സുഗുണൻ ഉദ്ഘാടനം ചെയ്തു , ഏരിയ സെക്രട്ടറി സുജിത്ത് കെ, ജില്ല പ്രസിഡൻ്റ് പി കെ ഗോപാലൻ, ജില്ലാ സെക്രട്ടറി ശോഭ ബാലൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി നാരായണൻ ‘ സി ഐ ടി യു ജില്ലാ കമ്മറ്റി മെമ്പർ ബാലൻ,സമിതി തൃക്കരിപ്പൂർ ഏരിയ …

മയ്യിച്ചയില്‍ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: മയ്യിച്ചയില്‍ വയോധികനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മയ്യിച്ചയിലെ വയലില്‍ വീട് കുഞ്ഞിക്കണ്ണന്‍(65) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് ഇയാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുവത്തൂരിലെ ദിനേശ് ബീഡി ബ്രാഞ്ചിലെ മുന്‍ ജീവക്കാരനായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: നന്ദിനി, തങ്കമണി.

ബദിയഡുക്ക, എല്‍ക്കാനയിലെ റബ്ബര്‍ ഷീറ്റ് മെഷീന്‍ മോഷണം; 19 കാരന്‍ പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷേണി, എല്‍ക്കാനയില്‍ നിന്നു റബ്ബര്‍ ഷീറ്റ് മെഷീന്‍ മോഷണം പോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. അരിയപ്പാടി സ്വദേശിയായ 19 കാരനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരുടെ സഹായത്തോടെയാണ് ഇയാള്‍ 600 കിലോ തൂക്കമുള്ള റബ്ബര്‍ റോളര്‍ മെഷീന്‍ ഇളക്കി കൊണ്ടുപോയതെന്നാണ് സംശയം. കണ്ണാടിക്കാനയിലെ സോജന്‍ ജോര്‍ജ്ജ് നല്‍കിയ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ജൂണ്‍ 22നും 28നും ഇടയിലുള്ള സമയത്താണ് പി വി …

ഹൃദയസ്തംഭനം: അണങ്കൂരിലെ ഹമീദ് പട്ടിലവളപ്പ് അന്തരിച്ചു

കാസർകോട് : അണങ്കൂർ ബെദിരയിലെ പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ ഹമീദ് പട്ടിലവളപ്പ് (56) അന്തരിച്ചു. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ താഹിറ. മക്കൾ അബ്ദുൽ അസീബ്( ഇമാം ഷാഫി അക്കാദമി), അംജദ് അസീം (മലബാർ ഇസ്ലാമിക് കോളേജ് ), ഐമാൻ അബ്ബാസ് . സഹോദരങ്ങൾ: അബ്ദുല്ല ഹാജി പട്ടില വളപ്പ്, ഇബ്രാഹിം, മൊയ്തു, സൈനുദ്ദീൻ, അബ്ദുൽ കരീം ഗൾഫ്,നബീസ, അസ്മ, ആയിഷ, സഫിയ.പരേതരായ മുഹമ്മദ് കുഞ്ഞി ഹാജി. അബൂബക്കർ ഹാജി.ബീഫാത്തിമ. ഹമീദിന്റെ നിര്യാണത്തിൽ മുൻസിപ്പൽ …

ശസ്ത്രക്രിയക്കിടയില്‍ കുട്ടിയുടെ മരണം: ഇയാസിന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി; ജനറല്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്, കനത്ത പൊലീസ് സുരക്ഷ

കാസര്‍കോട്: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടയില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ബേഡകം, തലേക്കുന്നിലെ അഷ്‌റഫിന്റെ മകന്‍ ഇയാസി(9)ന്റെ മൃതദേഹമാണ് ഇന്ന് (വ്യാഴം) രാവിലെ പരിയാരത്തേക്ക് കൊണ്ടു പോയത്. കുട്ടിയുടെ മരണം സംബന്ധിച്ച് വ്യാപകമായ ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം പരിയാരത്തേക്ക് മാറ്റിയത്.ഇന്നലെ രാവിലെയാണ് ഉദരസംബന്ധമായ അസുഖത്തിന് ഇയാസ് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഉച്ചയോടെ മരണം സംഭവിച്ചു. ശസ്ത്രക്രിയക്കിടയില്‍ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ആശുപത്രി …

ഡോക്ടർ ഫ്ലാറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ, മകൻ കുത്തേറ്റ് മറ്റൊരു മുറിയിൽ; ഡോക്ടറായ യുവതി കസ്റ്റഡിയിൽ

ബംഗളൂരു: ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ ഡോ. കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ എട്ടു വയസ്സുകാരനായ മകനെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യയും ഒഫ്താൽമോളജിസ്റ്റുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ധാർവാഡിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നത്. സംഭവ സമയത്ത് ഡോ. പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. കുടുംബ …

‘ഇനി മാങ്കൂട്ടത്തിലിനെതിരായി പോസ്റ്റിട്ടാൽ കൊല്ലും’; യുവാവിനെ ഭീഷണിപ്പെടുത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അനുയായികള്‍ക്കെതിരെ കേസ്

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിനിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിൻ്റെ പേരിൽ യുവാവിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ആളുകൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നജ്മല്‍ കാവിള, ജെറിന്‍, ബിനില്‍ ബാബു, അബിന്‍ ശിവദാസ് എന്നിവര്‍ക്കെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിയായ അരുണ്‍ ശിവന്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട സൈബര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചായിരുന്നു സംഭവം നടന്നത്. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ഇനി ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ കൊല്ലും എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. പരാതി നല്‍കി ദിവസങ്ങളായിട്ടും …

പയ്യന്നൂരിലെ ഒന്നര വയസ്സുകാരന്റെ മരണ കാരണം തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ചത്; അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, അനസ്തേഷ്യ നൽകേണ്ടിയിരുന്നില്ലെന്ന് വിലയിരുത്തല്‍

കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ചികിത്സയ്ക്കിടെ മരണപ്പെട്ട സംഭവത്തിൽ ഡോക്ടർമാർക്കു ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ചികിത്സാ പിഴവ് പറ്റിയിട്ടില്ലെന്ന ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്. അപകടകരമായ രീതിയിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. ഡോക്ടർമാരുടെ ഭാഗത്തുനിന്നും ഉണ്ടായത് കുറ്റകരമായ അനാസ്ഥയാണെന്നും കുട്ടിക്ക് ജനറൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

​മിഡിൽ ഈസ്റ്റ് സംഘർഷം​ഇറാനിൽ യുഎസ് വ്യോമാക്രമണം: യുഎസ് മിലിട്ടറി ബുധനാഴ്ച പകൽ ഇറാനിലെ വിവിധ ലക്ഷ്യങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി. തന്ത്രപ്രധാനമായ ‘ഗ്രേറ്റർ തുൻബ്’ ദ്വീപിലെ തീരദേശ പ്രതിരോധ സംവിധാനങ്ങളെയും ക്രൂയിസ് മിസൈൽ സംഭരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ​ഗാസയിലെ ദുരിതാശ്വാസ പ്രതിസന്ധി: ഗാസയിൽ ഒക്ടോബർ 2025-ലെ വെടിനിർത്തൽ കരാറിന് ശേഷം ഇസ്രായേൽ സൈന്യം സ്ഥാപിച്ച ബഫർ സോൺ ഇപ്പോഴും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഗാസയിലെ 82 ശതമാനത്തോളം കുടുംബങ്ങളും കടുത്ത …

മാവുങ്കാൽ , പുതിയ കണ്ടത്തെ സി. തമ്പായി അന്തരിച്ചു

കാസർകോട്:മാവുങ്കാൽ ,പുതിയകണ്ടത്തെ പരേതനായ അമ്പുഞ്ഞിയുടെ ഭാര്യ – സി തമ്പായി (95) അന്തരിച്ചു .മക്കൾ : നാരായണി (കരിവെള്ളൂർ,), ബാലകൃഷ്ണൻ പുതിയകണ്ടം,ഓമന (ചാലിങ്കാൽ ), പ്രഭാവതി (ചെർക്കള, കൊലാച്ചിയടുക്കം).മരുമക്കൾ : പരേതനായ ചന്ദ്രൻ (കരിവെള്ളൂർ )1 കുഞ്ഞമ്പു (ചാലിങ്കാൽ ), ചന്ദ്രൻ (ചെർക്കള),ഷാജിനി (അഴിത്തല).