കാസര്‍കോട്: മയ്യിച്ചയില്‍ വയോധികനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ മയ്യിച്ചയിലെ വയലില്‍ വീട് കുഞ്ഞിക്കണ്ണന്‍(65) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് ഇയാളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുവത്തൂരിലെ ദിനേശ് ബീഡി ബ്രാഞ്ചിലെ മുന്‍ ജീവക്കാരനായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. സഹോദരങ്ങള്‍: നന്ദിനി, തങ്കമണി.








