പ്രണയത്തിന് തടസം ഭര്‍ത്താവ്; ട്രെയിന്‍ യാത്രയ്ക്കിടെ വെടിവെച്ചു കൊന്നു; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍

പാറ്റ്‌ന: ട്രെയിന്‍ യാത്രയ്ക്കിടെ ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ഭാര്യയും കാമുകനും ക്വട്ടേഷന്‍ ഗുണ്ടയും പിടിയില്‍. ബിഹാറിലെ കതിഹാറിലാണ് സംഭവം. ജാമുയിയിലെ വൈദ്യുത വകുപ്പ് ജീവനക്കാരനായ ദേവ് കുമാര്‍ ഗുഞ്ചന്‍ ആണ് കൊല്ലപ്പെട്ടത്. കേസില്‍ ഭാര്യ സമിതാ കുമാരി, കാമുകന്‍ അജിത് കുമാര്‍, വാടകക്കൊലയാളി രാജു കുമാര്‍ (ധീരജ്) എന്നിവരെയാണ് ബുധനാഴ്ച റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. നളന്ദയില്‍ സര്‍ക്കാര്‍ സാങ്കേതിക വിദഗ്ദ്ധനായി ജോലി ചെയ്യുന്ന അജിത് കുമാറുമായി സമിത പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് തടസമാണെന്ന് കണ്ടതോടെ ഇരുവരും ചേര്‍ന്ന് അദ്ദേഹത്തെ ഇല്ലാതാക്കാന്‍ പദ്ധതിയിടുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 11-നാണ് കൊലപാതകം നടന്നത്. സുപോളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന ഭാര്യ സമിതയെ കാണാനായി ട്രെയിനില്‍ വരികയായിരുന്നു ദേവ് കുമാര്‍. ഖഗാരിയ ജില്ലയിലെ ബദ്‌ല ഘട്ടിന് സമീപം ട്രെയിന്‍ എത്തിയപ്പോള്‍ പ്രതികള്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവ് കുമാര്‍ പിന്നീട് മരണപ്പെട്ടു. സംഭവത്തിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ സ്മിത സംഭവത്തെ ഓടുന്ന ട്രെയിനിലെ കവര്‍ച്ചയായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. റെയില്‍വേ പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതും കസ്റ്റഡിയിലായതും. ദേവ് കുമാറിനെ കൊലപ്പെടുത്താന്‍ ധീരജ് എന്ന ക്വട്ടേഷന്‍ ഗുണ്ടയ്ക്ക് ഭാര്യ പണം നല്‍കി കരാര്‍ ഉറപ്പിച്ചു. ഭര്‍ത്താവ് ട്രെയിനില്‍ വരുന്ന വിവരം കാമുകനും കൊലയാളിക്കും കൈമാറിയത് ഭാര്യ സമിത തന്നെയാണ്. ദമ്പതികളും കാമുകനും നേരത്തെ വൈദ്യുത വകുപ്പില്‍ ഒരുമിച്ചു ജോലിചെയ്തിരുന്നു. പിടിയിലായ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page