ഗൃഹനാഥനെ കെട്ടിയിട്ട് വായില്‍ തുണി തിരുകി; വീട്ടില്‍ നിന്ന് 40 പവനും അരലക്ഷം രൂപയും കൊള്ളയടിച്ചു

തൃശൂര്‍: ഗൃഹനാഥനെ കെട്ടിയിട്ട് വായില്‍ തുണി തിരുകി മര്‍ദ്ദിച്ച ശേഷം വീട്ടില്‍ നിന്നു 40 പവന്‍ സ്വര്‍ണ്ണവും അരലക്ഷം രൂപയും കൊള്ളയടിച്ചു. തൃശൂര്‍, മണ്ണുത്തി, ഒല്ലൂക്കരയിലെ സോമശേഖരന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കൊള്ള നടന്നത്. ഇന്ന് (ഞായര്‍) പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന കൊള്ള സംഘം സോമശേഖരന്‍ കിടന്നിരുന്ന മുറിയിലെത്തി അക്രമിക്കുകയും അതിനു ശേഷം വായില്‍തുണി തിരുകുകയായിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് സോമശേഖരന്റെ ഇരു കൈകളും തുണിയുപയോഗിച്ച് പിന്നിലേക്ക് …

സീതാംഗോളിയിലും മയക്കുമരുന്നു വേട്ട; 12 ഗ്രാം എംഡിഎംഎയുമായി ഉറുമി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: സീതാംഗോളിയില്‍ കുമ്പള പൊലീസ് നടത്തിയ പരിശോധനയില്‍ 12 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റില്‍. പുത്തിഗെ, മുഗു, ഉറുമിയിലെ റഫീഖ് മന്‍സിലില്‍ ഷബീര്‍ അലി (44)യെ ആണ് കുമ്പള എസ്‌ഐ അനന്ത കൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റു ചെയ്തത്.രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്ന് (ഞായര്‍) പുലര്‍ച്ചെ 2.45 മണിയോടെ സീതാംഗോളിയിലെ ഒരു കെട്ടിടത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഷബീര്‍ അലിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ഇന്നു പുലര്‍ച്ചെ പുത്തിഗെ, കട്ടത്തടുക്ക, എകെജി നഗറിലെ …

സലിം കുമാറിന്റെ മരണം; തനിക്ക് നഷ്ടമായത് സഹോദരതുല്യന്‍; മുഖ്യമന്ത്രി

കൊച്ചി: സലിംകുമാര്‍ തന്റെ സഹോദര തുല്യനാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബം തന്റെ കുടുംബം കൂടിയാണെന്നും ഞങ്ങള്‍ അവരെ ചേര്‍ത്തുപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂരില്‍ മത്സരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നത് അദ്ദേഹമാണ്. ഉദ്ഘാടനം ചെയ്യേണ്ടത് തന്റെ അവകാശമാണെന്ന് അദ്ദേഹം പറയുമായിരുന്നു. പ്രചരണം ആരംഭിച്ചാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം വരെ എപ്പോഴും അദ്ദേഹം ഒപ്പമുണ്ടാകും. പിന്നീട് വേണമെങ്കില്‍ താന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കണമായിരുന്നു. ഒരാവശ്യത്തിനും …

20 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി തട്ടിപ്പാക്കിയതായി പരാതി; കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ബിസിനസിലേക്ക് പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതവും മൂന്നു മാസത്തിനുള്ളില്‍ നിക്ഷേപത്തുകയും തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാഞ്ഞങ്ങാട്, അതിഞ്ഞാല്‍, മാണിക്കോത്തെ എന്‍ആര്‍ ന്യൂ ലൈഫ് ആശുപത്രിക്കു സമീപത്തെ കെ സുമയ്യ (47)യുടെ പരാതിയില്‍ കാസര്‍കോട്, അഡുക്കത്ത് ബയല്‍, പള്ളം റോഡിലെ റാബിയ മന്‍സിലിലെ പിഎം മഷൂദി (38)നെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.2024 ആഗസ്റ്റ് 14 മുതല്‍ 2025 മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ മൂന്നു തവണയായി പണം വാങ്ങിക്കുകയും പിന്നീട് …

വറുതിയിൽ നിന്ന് വറുതിയിലേക്ക്; മത്സ്യ ലഭ്യതയില്ലാതെ പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും വറുതിയുടെ കാലം, ജൂൺ 9ന് ട്രോളിംഗ് നിരോധനം

കാസർകോട്: മത്സ്യത്തൊഴിലാളികളുടെ ദുരിതത്തിന് അറുതിയില്ല. മത്സ്യ ചാകരയുടെ നാളുകളിൽ പോലും മീൻ ലഭിക്കാതെ വെറും കൈയോടെ മടങ്ങേണ്ടിവന്ന മത്സ്യത്തൊഴിലാളികൾക്ക് വീണ്ടും വിശ്രമകാലം.ജൂൺ 9ന് ട്രോളിംഗ് നിരോധനം ആരംഭിക്കാനിരിക്കെ എന്തുചെയ്യണമെന്നറിയാതെ നെടുവീർപ്പിടുകയാണ് മത്സ്യത്തൊഴിലാളികൾ. മുമ്പെങ്ങുമില്ലാത്ത ചൂടുകാലമാണ് കഴിഞ്ഞുപോയത്. കാസർകോട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു.കടലിൽ ചൂടിന്റെ കാഠിന്യം അതി രൂക്ഷമായതോടെ മത്സ്യ ലഭ്യത ഇല്ലാതായ മത്സ്യത്തൊഴിലാളികൾ ശരിക്കും ദുരിതത്തിലായിരുന്നു. മഴക്കാലത്തും, വേനൽക്കാലത്തും മത്സ്യബന്ധനത്തിന്റെ വാതിലടഞ്ഞതോടെ കുടുംബങ്ങൾ തീർത്തും പട്ടിണിയിലായി. ഉൾക്കടലിലെ അസഹ്യമായ ചൂട് മത്സ്യ സമ്പത്തിന് …

ഓപ്പറേഷന്‍ തൂഫാന്‍; ബൈക്കില്‍ കടത്തിയ 30ഗ്രാം എം ഡി എം എ യുമായി കട്ടത്തടുക്ക സ്വദേശി ബദിയഡുക്കയില്‍ പിടിയില്‍

കാസര്‍കോട്: മയക്കുമരുന്ന് ഇടപാടിനെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് ഏര്‍പ്പെടുത്തിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി ജില്ലയിലും ഊര്‍ജ്ജിതമാക്കി. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ബദിയഡുക്ക പൊലീസ് നടത്തിയ ഓപ്പറേഷനില്‍ 30 ഗ്രാം എം ഡി എം യുമായി യുവാവ് പിടിയിലായി.പുത്തിഗെ ,കട്ടത്തടുക്ക, എ കെ ജി നഗറിലെ മുഹമ്മദ് ഹനീഫ (36)യെയാണ് ബദിയഡുക്ക എസ് ഐ രൂപേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് …

നടന്‍ സലിംകുമാറിന് ആദരാഞ്ജലിയുമായി ആയിരങ്ങള്‍; സംസ്‌ക്കാരം വൈകിട്ട് വീട്ടുവളപ്പില്‍

കൊച്ചി: മലയാളികളുടെ പ്രിയ നടന്‍ സലിംകുമാറിനെ അവസാന നോക്ക് കാണാന്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട ആയിരങ്ങള്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച പറവൂര്‍ ടൗണ്‍ഹാളില്‍ എത്തിക്കൊണ്ടിരിക്കുന്നു. ഇന്നലെ രാത്രി അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ എട്ടുമണിയോടെയാണ് അമൃത ആശുപത്രിയില്‍ നിന്ന് ടൗണ്‍ഹാളിലെത്തിച്ചത്. സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ രാത്രി തന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും. വൈകുന്നേരം മൂന്നുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജയറാം, രമേശ് പിഷാരടി, ബാബുരാജ്, ടിനി …

കാസര്‍കോടിന് ഇന്നലെ കറുത്ത ശനിയാഴ്ച: മതില്‍ ഇടിഞ്ഞും സെപ്റ്റിക് ടാങ്കിനു എടുത്ത കുഴിയില്‍ വീണും മരിച്ചത് മൂന്നു കുട്ടികള്‍;അഡൂരും മധൂരും കണ്ണീരില്‍

കാസര്‍കോട്: കാസര്‍കോടിന് ഇന്നലെ കറുത്ത ശനിയാഴ്ച. മതില്‍ ഇടിഞ്ഞു വീണും സെപ്റ്റിക് ടാങ്കിനു വേണ്ടിയെടുത്ത കുഴിയില്‍ വീണും മൂന്നു കുട്ടികളുടെ ജീവന്‍ പൊലിഞ്ഞു. ഇരു സംഭവങ്ങളും നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് നാടിനെ നടുക്കിയ ആദ്യത്തെ ദുരന്തം ദേലംപാടി പഞ്ചായത്തിലെ അഡൂര്‍, സഞ്ചക്കടവ്, പെലമര്‍വയിൽ ഉണ്ടായത്. പുതുതായി പണിത വീടിന്റെ കല്‍മതില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പെലമര്‍വ അബൂബക്കറിന്റെ മക്കളായ പി മുസമ്മില്‍ (14), പി മുഹമ്മദ് മുന്‍സീര്‍ (10) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മുഹമ്മദ് …

ഉപ്പളയില്‍ കൂറ്റന്‍ മതിലിടിഞ്ഞ് അടുത്ത് വീട്ടിലേക്ക് മറിഞ്ഞു; ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി

മഞ്ചേശ്വരം: ഉപ്പള മണ്ണങ്കുഴിയില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ വീടിനോടു ചേര്‍ന്ന മതിലിടിഞ്ഞു അടുത്ത വീട്ടിലേക്കു മറിഞ്ഞു. മതിലിനു മുകളില്‍ ചെയ്ത കോണ്‍ക്രീറ്റ് ബീം കെട്ടിടത്തില്‍ പൂര്‍ണ്ണമായി ഇടിച്ചിരുന്നെങ്കില്‍ കെട്ടിടം തകര്‍ന്നു പോകുമായിരുന്നെന്നു കാണികള്‍ പറയുന്നു. മതില്‍ വീണു കെട്ടിടത്തിന്റെ ജനലുകള്‍ക്കും വാതിലുകള്‍ക്കും കേടുപാടു സംഭവിച്ചു. ഭിത്തിക്കു നേരിയ തോതില്‍ വിള്ളല്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നു പറയുന്നു. ഭാഗ്യം കൊണ്ട് വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.മണ്ണങ്കുഴി ഹാജി മലങ്ക് റോഡിലെ ഷംസീറിന്റെ പറമ്പിലെ മതിലാണ് അതിനോട് തൊട്ട് ചേര്‍ന്ന കയ്‌റുവിന്റെ വീട്ടിലേക്ക് …

കുപ്രസിദ്ധ കവര്‍ച്ചാസംഘം അമ്പലത്തറയില്‍ പിടിയില്‍; വലയില്‍ വീണത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍, ചീമേനി, പാലക്കുന്ന് കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായേക്കും

കാസര്‍കോട്: ഏതാനും ദിവസങ്ങളായി പൊലീസിനും സ്ഥാപന ഉടമകള്‍ക്കും ഭീതിയും ആശങ്കയും ഉണ്ടാക്കിയ കുപ്രസിദ്ധ കവര്‍ച്ചാ സംഘം അമ്പലത്തറ പൊലീസിന്റെ പിടിയില്‍. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. മൂന്നംഗസംഘത്തിലെ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളും നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയുമാണെന്നാണ് സൂചന. പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തുന്നതോടെ പാലക്കുന്നിലും ചീമേനിയിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കവര്‍ച്ചാ കേസുകള്‍ക്കു തുമ്പുണ്ടായേക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.അമ്പലത്തറ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ക്യൂമാര്‍ട്ട് എന്ന സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഘം ഇന്ന്(ഞായർ) പുലർച്ചെ നാലു മണിക്ക് കവര്‍ച്ച …

പാചക വാതക സിലിണ്ടർ വിലയിൽ വീണ്ടും 29 രൂപ വർദ്ധന ; വിലവർധന ഇന്ന് നിലവിൽ വന്നു

ന്യൂഡൽഹി: ഗാർഹിക എൽപിജി വില സിലിണ്ടറിന് 29 രൂപ വർദ്ധിപ്പിച്ചു .വില വർദ്ധന ഇന്നു പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 14.2 കിലോ പാചകവാതക സിലിണ്ടറിന് 942 രൂപയായി വില ഉയർന്നു .പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണികളിലുണ്ടായിട്ടുള്ള തടസ്സങ്ങളെ തുടർന്നാണ് എണ്ണ കമ്പനികൾ എൽപിജി വില ഉയർത്തിയത്.

മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാർ (57) അന്തരിച്ചു. ഇന്നലെ രാത്രി എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനു രാവിലെ ആശുപത്രിയിലെത്തിയതായിരുന്നു. കരൾ, വൃക്ക, ഹൃദയം എന്നിവ സംബന്ധിച്ച രോഗങ്ങളും ഉണ്ടായിരുന്നു. ഹാസ്യ നടനായി രംഗത്തുവന്ന അദ്ദേഹം 2010 ൽ മികച്ച നടനുള്ള ദേശീയ -സംസ്ഥാന പുരസ്കാരങ്ങൾ നേടി. 2005ൽ അച്ഛനുറങ്ങാത്ത വീട്ടിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 2012 -ൽ അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ മികച്ച ഹാസ്യ നടനുള്ള …

ഇന്നത്തെ പ്രധാന വാർത്തകൾ​

​അമേരിക്ക – ഇറാൻ പോരാട്ടം: ഹോർമുസ് കടലിടുക്കിന് സമീപം കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന്, യുഎസ് സൈന്യം ഇറാന്റെ റഡാർ കേന്ദ്രങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തി. ഇതിന് പിന്നാലെ കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതായും റിപ്പോർട്ടുകളുണ്ട്. ​ലബനനിലെ സ്ഥിതി: പ്രഖ്യാപിച്ച ഉടമ്പടികൾ ലംഘിക്കപ്പെടുകയും ഇസ്രായേൽ ലബനനിൽ ആക്രമണം ശക്തമാക്കുകയും ചെയ്തതോടെ ലക്ഷക്കണക്കിന് ആളുകൾ അവിടെനിന്ന് പലായനം ചെയ്യുകയാണ്. ​ആഗോള ഭക്ഷ്യപ്രതിസന്ധി: ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സൊമാലിയ, …