കുപ്രസിദ്ധ കവര്‍ച്ചാസംഘം അമ്പലത്തറയില്‍ പിടിയില്‍; വലയില്‍ വീണത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍, ചീമേനി, പാലക്കുന്ന് കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായേക്കും

കാസര്‍കോട്: ഏതാനും ദിവസങ്ങളായി പൊലീസിനും സ്ഥാപന ഉടമകള്‍ക്കും ഭീതിയും ആശങ്കയും ഉണ്ടാക്കിയ കുപ്രസിദ്ധ കവര്‍ച്ചാ സംഘം അമ്പലത്തറ പൊലീസിന്റെ പിടിയില്‍. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. മൂന്നംഗസംഘത്തിലെ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളും നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയുമാണെന്നാണ് സൂചന. പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തുന്നതോടെ പാലക്കുന്നിലും ചീമേനിയിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കവര്‍ച്ചാ കേസുകള്‍ക്കു തുമ്പുണ്ടായേക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
അമ്പലത്തറ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ക്യൂമാര്‍ട്ട് എന്ന സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഘം ഇന്ന്(ഞായർ) പുലർച്ചെ നാലു മണിക്ക് കവര്‍ച്ച നടത്തിയത്. സിസി ടി വി ക്യാമറ തകർത്ത ശേഷം ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ് സംഘം അകത്ത് കടന്നത്. 5000 രൂപയും ഏതാനും സാധനങ്ങളും കൈക്കലാക്കി രക്ഷപ്പെടുന്നതിനിടയിലാണ് കവർച്ചാ സംഘം നാടകീയമായി പൊലീസിന്റെ പിടിയിലായത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലാണ് സംഘം എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നതേ ഉള്ളു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page