20 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി തട്ടിപ്പാക്കിയതായി പരാതി; കാസര്‍കോട് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ബിസിനസിലേക്ക് പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതവും മൂന്നു മാസത്തിനുള്ളില്‍ നിക്ഷേപത്തുകയും തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാഞ്ഞങ്ങാട്, അതിഞ്ഞാല്‍, മാണിക്കോത്തെ എന്‍ആര്‍ ന്യൂ ലൈഫ് ആശുപത്രിക്കു സമീപത്തെ കെ സുമയ്യ (47)യുടെ പരാതിയില്‍ കാസര്‍കോട്, അഡുക്കത്ത് ബയല്‍, പള്ളം റോഡിലെ റാബിയ മന്‍സിലിലെ പിഎം മഷൂദി (38)നെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.
2024 ആഗസ്റ്റ് 14 മുതല്‍ 2025 മാര്‍ച്ച് 10 വരെയുള്ള കാലയളവില്‍ മൂന്നു തവണയായി പണം വാങ്ങിക്കുകയും പിന്നീട് തിരികെ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ഡി-സോണ്‍ പാര്‍ട്‌ണേര്‍സ് പ്രൊജക്ട് എന്ന ബിസിനസിലേക്ക് പണം നിക്ഷേപമായി സ്വീകരിച്ചായിരുന്നു തട്ടിപ്പെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page