ഉപ്പളയില്‍ കൂറ്റന്‍ മതിലിടിഞ്ഞ് അടുത്ത് വീട്ടിലേക്ക് മറിഞ്ഞു; ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി

മഞ്ചേശ്വരം: ഉപ്പള മണ്ണങ്കുഴിയില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ വീടിനോടു ചേര്‍ന്ന മതിലിടിഞ്ഞു അടുത്ത വീട്ടിലേക്കു മറിഞ്ഞു. മതിലിനു മുകളില്‍ ചെയ്ത കോണ്‍ക്രീറ്റ് ബീം കെട്ടിടത്തില്‍ പൂര്‍ണ്ണമായി ഇടിച്ചിരുന്നെങ്കില്‍ കെട്ടിടം തകര്‍ന്നു പോകുമായിരുന്നെന്നു കാണികള്‍ പറയുന്നു. മതില്‍ വീണു കെട്ടിടത്തിന്റെ ജനലുകള്‍ക്കും വാതിലുകള്‍ക്കും കേടുപാടു സംഭവിച്ചു. ഭിത്തിക്കു നേരിയ തോതില്‍ വിള്ളല്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നു പറയുന്നു. ഭാഗ്യം കൊണ്ട് വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മണ്ണങ്കുഴി ഹാജി മലങ്ക് റോഡിലെ ഷംസീറിന്റെ പറമ്പിലെ മതിലാണ് അതിനോട് തൊട്ട് ചേര്‍ന്ന കയ്‌റുവിന്റെ വീട്ടിലേക്ക് മറിഞ്ഞത്. 10 അടിയോളം ഉയരത്തിലുള്ള മതിലാണ് ഇടിഞ്ഞത്. പുറത്ത് നിന്ന് എത്തിച്ച മണ്ണ് നിരത്തിയാണ് മതില്‍ കെട്ടിയതെന്നു പറയുന്നു. ഉറയ്ക്കാതിരുന്ന ഈ മതിലിനുള്ളില്‍ മഴയില്‍ പെയ്ത വെള്ളം കെട്ടിനിന്നു മണ്ണ് ഇളകിയാണ് അപകടമുണ്ടായത്. മണ്ണ് ഇപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്നു പരാതിയുണ്ട്. ഇത് തൊട്ടടുത്ത മറ്റു വീടുകള്‍ക്കും കിണറുകള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നു പരാതിയുണ്ട്. വില്ലേജ് ഓഫീസര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page