ഓപ്പറേഷന്‍ തൂഫാന്‍; ബൈക്കില്‍ കടത്തിയ 30ഗ്രാം എം ഡി എം എ യുമായി കട്ടത്തടുക്ക സ്വദേശി ബദിയഡുക്കയില്‍ പിടിയില്‍

കാസര്‍കോട്: മയക്കുമരുന്ന് ഇടപാടിനെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് ഏര്‍പ്പെടുത്തിയ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതി ജില്ലയിലും ഊര്‍ജ്ജിതമാക്കി. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ബദിയഡുക്ക പൊലീസ് നടത്തിയ ഓപ്പറേഷനില്‍ 30 ഗ്രാം എം ഡി എം യുമായി യുവാവ് പിടിയിലായി.പുത്തിഗെ ,കട്ടത്തടുക്ക, എ കെ ജി നഗറിലെ മുഹമ്മദ് ഹനീഫ (36)യെയാണ് ബദിയഡുക്ക എസ് ഐ രൂപേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് (ഞായര്‍) പുലര്‍ച്ചെ അഞ്ചര മണിയോടെ ബോള്‍ക്കട്ടയില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. മുഹമ്മദ് ഹനീഫ ഓടിച്ചിരുന്ന ബൈക്ക് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പൊലീസ് സംഘത്തില്‍ എ എസ് ഐ സജീവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ്, വിജില്‍, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ നിജിന്‍ കുമാര്‍, രജീഷ്, അനീഷ്, ഭക്ത ഷെല്‍വന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page