മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി: മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാർ (57) അന്തരിച്ചു. ഇന്നലെ രാത്രി എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനു രാവിലെ ആശുപത്രിയിലെത്തിയതായിരുന്നു. കരൾ, വൃക്ക, ഹൃദയം എന്നിവ സംബന്ധിച്ച രോഗങ്ങളും ഉണ്ടായിരുന്നു. ഹാസ്യ നടനായി രംഗത്തുവന്ന അദ്ദേഹം 2010 ൽ മികച്ച നടനുള്ള ദേശീയ -സംസ്ഥാന പുരസ്കാരങ്ങൾ നേടി. 2005ൽ അച്ഛനുറങ്ങാത്ത വീട്ടിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 2012 -ൽ അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്കാരം നേടി. ഹാസ്യനടനായി അഭിനയ ലോകത്തെത്തിയ അദ്ദേഹം മികച്ച ഭാവാഭിനയം കൊണ്ട് ഹാസ്യനടന്മാർക്കിടയിൽ വ്യത്യസ്തനും ശ്രദ്ധേയരമാവുകയായിരുന്നു. അഭിനയത്തിനു പുറമെ സിനിമ സംവിധായകരംഗത്തും നിർമ്മാണ രംഗത്തും അദ്ദേഹം സാന്നിധ്യം അറിയിച്ചു. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം, കറുത്ത ജൂതൻ എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത് . നിർമ്മാണ രംഗത്തും അദ്ദേഹം കൈ വച്ചിരുന്നു.2017 – ൽ പുറത്തിറങ്ങിയ കറുത്ത ജൂതൻ സംസ്ഥാന സർക്കാരിന്റെ മികച്ച കഥയ്ക്കുള്ള അവാർഡ് നേടി. കൊച്ചിൻ കലാഭവൻ, കൊച്ചിൻ സാഗർ എന്നീ ട്രൂപ്പുകളിലൂടെ മിമിക്രിയിലും ടെലിവിഷൻ ഷോകളിലും ശ്രദ്ധേയനായ സലിംകുമാർ പിന്നീട് ചലച്ചിത്രരംഗത്തേക്ക് കടന്നു. ഇഷ്ടമാണു നൂറുവട്ടം ആയിരുന്നു ആദ്യ സിനിമ . തുടർന്ന് മുന്നൂറോളം ചിത്രങ്ങളെ തന്റെ സ്വതസിദ്ധവും നിഷ്കളങ്കവുമായ
ഹാസ്യം കൊണ്ട് അദ്ദേഹം സമ്പന്നമാക്കി. നേരത്തെ കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സിനിമാഅഭിനയത്തോടൊപ്പം സാമൂഹ്യ പ്രശ്നങ്ങളിലും തൽപരനായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്ര ചരണ രംഗത്തു അദ്ദേഹമെത്തിയിരുന്നു. ഇന്നലെ രാവിലെ ഡയാലിസിസിനാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. അതിനിടയിൽ ഹൃദയാഘാതവും അനുഭവപ്പെടുകയായിരുന്നു. പറവൂർ ചിറ്റാറ്റു കര ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനാണ് .ഭാര്യ: സുനിത. മക്കൾ: യുവനടൻ ചന്തു , ആരോമൽ .രാവിലെ പരവൂർ ടൗൺഹാളിൽ പൊതുദർശനം. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാരം.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Kannan

🌹

RELATED NEWS
Scroll to top

You cannot copy content of this page