സീതാംഗോളിയിലും മയക്കുമരുന്നു വേട്ട; 12 ഗ്രാം എംഡിഎംഎയുമായി ഉറുമി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: സീതാംഗോളിയില്‍ കുമ്പള പൊലീസ് നടത്തിയ പരിശോധനയില്‍ 12 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റില്‍. പുത്തിഗെ, മുഗു, ഉറുമിയിലെ റഫീഖ് മന്‍സിലില്‍ ഷബീര്‍ അലി (44)യെ ആണ് കുമ്പള എസ്‌ഐ അനന്ത കൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്ന് (ഞായര്‍) പുലര്‍ച്ചെ 2.45 മണിയോടെ സീതാംഗോളിയിലെ ഒരു കെട്ടിടത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഷബീര്‍ അലിയെ വിശദമായി ചോദ്യം ചെയ്തുവരുന്നു.

ഇന്നു പുലര്‍ച്ചെ പുത്തിഗെ, കട്ടത്തടുക്ക, എകെജി നഗറിലെ മുഹമ്മദ് ഹനീഫ (36)യെ 30 ഗ്രാം എംഡിഎംഎയുമായി ബദിയഡുക്ക പൊലീസ് ബോള്‍ക്കട്ടയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി ബിവി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. സീതാംഗോളിയില്‍ അറസ്റ്റിലായ ഷബീര്‍ അലിയും മുഹമ്മദ് ഹനീഫയും തമ്മില്‍ ലഹരി ഇടപാടുണ്ടോയെന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page