പൂരത്തിനിടെ സംഘര്‍ഷം; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കുത്തേറ്റു
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂര്‍ പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അര്‍ഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവര്‍ക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകില്‍ മൂന്ന് കുത്തേറ്റതായാണ് അറിയുന്നത്. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീന്‍, സനൂപ്, സന്തോഷ്, അനില്‍ എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.