ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞു; ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി പുറത്തെടുത്തു

ഇരിക്കൂര്‍: ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിഞ്ഞു. കണ്ണൂര്‍ ഇരിക്കൂറില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് അപകടം. അപകടത്തില്‍ ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ സാഹസികമായി പുറത്തെടുത്തു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

അപകടം നടന്ന സമയത്ത് പള്ളിയില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടായതായാണ് വിവരം. വാഹനം ഉയര്‍ത്തി ഡ്രൈവറെ പുറത്തെടുക്കാന്‍ എത്തിച്ച ക്രെയിന്‍ സാങ്കേതിക തകരാര്‍ മൂലം പ്രവര്‍ത്തനരഹിതമായത് രക്ഷാദൗത്യം വൈകാന്‍ കാരണമായി. പിന്നീട് മറ്റു സംവിധാനങ്ങള്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. അപകടം നടന്ന സമയത്ത് ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്നാണ് അറിയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page