യുദ്ധ സാഹചര്യം; അവധി ആഘോഷിക്കാനെത്തിയ നടി മീര നന്ദനും ഭര്‍ത്താവും തായ്ലന്‍ഡില്‍ കുടുങ്ങി

കൊച്ചി: ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തിനിടെ നടി മീര നന്ദനും ഭര്‍ത്താവ് ശ്രീജുവും തായ്‌ലന്‍ഡില്‍ കുടുങ്ങി. തായലന്‍ഡില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. മടങ്ങി വരാനുള്ള തയാറെടുപ്പിനിടെയാണ് ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നതും മടക്കയാത്ര അനിശ്ചിതത്വത്തിലാവുന്നതും.

യുകെയില്‍ ജോലി ചെയ്യുന്ന ശ്രീജുവിനൊപ്പം വിവാഹശേഷം നടത്തിയ മീരയുടെ ആദ്യ തായ്ലന്‍ഡ് യാത്രയായിരുന്നു ഇത്. കൂടാതെ 2026-ലെ ഇരുവരുടേയും ആദ്യ അവധിക്കാലവും. തായ്‌ലന്‍ഡില്‍ അവധിക്കാലം ആസ്വദിക്കുന്നതിനിടെയാണ് യുദ്ധ പ്രതിസന്ധികള്‍ ഉടലെടുത്തത്. ദമ്പതികള്‍ തായ്‌ലന്‍ഡില്‍ കുടുങ്ങിയ വിവരമറിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങാന്‍ സുഹൃത്തുക്കളും ബന്ധുക്കളും നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും ദുബായില്‍ റേഡിയോ ജോക്കിയായ മീരയ്ക്കും ഭര്‍ത്താവിനും യുഎഇയിലേക്ക് പോകാനാണ് താല്‍പര്യം. യുഎഇ തങ്ങളുടെ രണ്ടാം വീടാണെന്നാണ് ഇരുവരും പറയുന്നത്. അതുകൊണ്ടുതന്നെ തല്‍ക്കാലം തായ്‌ലന്‍ഡില്‍ കുടുങ്ങിയാലും പ്രതിസന്ധി അവസാനിക്കുന്നതുവരെ അവിടെ തുടരാനാണ് ദമ്പതികളുടെ തീരുമാനം. തായ്‌ലന്‍ഡില്‍ കുടുങ്ങിയ വിവരം മീര തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

‘എല്ലാവര്‍ക്കും നമസ്‌കാരം, ഞങ്ങള്‍ സുരക്ഷിതരാണോ എന്ന് അന്വേഷിച്ച ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നിങ്ങളുടെ ആ കരുതല്‍ ഞങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ്.
ഞങ്ങള്‍ ഇപ്പോള്‍ തായ്ലന്‍ഡിലാണ് ഉള്ളത്. എന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിന് ശേഷം, ശ്രീജുവും ഞാനും കൂടി എടുത്ത ഒരു ചെറിയ അവധിക്കാലമായിരുന്നു ഇത്. 2026-ലെ ഞങ്ങളുടെ ആദ്യത്തെ യാത്ര, ഒപ്പം ആദ്യത്തെ തായ്ലന്‍ഡ് സന്ദര്‍ശനവും. അതുകൊണ്ടുതന്നെ ഇതൊരു മികച്ച തീരുമാനമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഇവിടെ ഞങ്ങള്‍ വളരെ സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്.

എന്നാല്‍ മടക്കയാത്രയ്ക്ക് തൊട്ടുമുമ്പാണ് ആ നിര്‍ഭാഗ്യകരമായ വാര്‍ത്ത ഞങ്ങള്‍ അറിഞ്ഞത്. അന്നുമുതല്‍ ഞങ്ങളുടെ ഏക ചിന്ത യുഎഇയിലേക്ക് എത്രയും വേഗം തിരികെ എത്തണമെന്നാണ്. പലരും വിളിച്ചു ചോദിക്കുന്നുണ്ട്, ഇന്ത്യയിലേക്ക് പൊയ്ക്കൂടെ എന്ന്. പക്ഷേ സത്യം പറഞ്ഞാല്‍, ഞങ്ങള്‍ക്ക് യുഎഇയിലേക്ക് മടങ്ങാനാണ് ഏറെ ആഗ്രഹം. ഒരു സ്ഥലം സ്വന്തം വീടാണെന്ന് തോന്നുമ്പോള്‍ മാത്രമാണ് ഇത്തരമൊരു വികാരം ഉണ്ടാകുന്നത്.

എപ്പോഴാണ് തിരികെ പോകാന്‍ കഴിയുക എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. തല്‍ക്കാലം, ഓരോ ദിവസവും പ്രത്യാശയോടെ മുന്നോട്ട് നീങ്ങുന്നു. തിരികെ വീട്ടില്‍ എത്തുന്നതുവരെ ഞങ്ങള്‍ ഇരിക്കുന്ന ഇടത്തെ ഒരു കൊച്ചു വീടാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ പതിനൊന്നര വര്‍ഷമായി ഞാന്‍ യുഎഇയിലാണ് കഴിയുന്നത്, ശ്രീജു വന്നിട്ട് ഒന്നര വര്‍ഷത്തോളമായി. ശ്രീജുവിന് പോലും തിരികെ പോകാന്‍ ഇത്രയധികം ആഗ്രഹമുണ്ടെങ്കില്‍, യുഎഇ നല്‍കുന്ന ആ സുരക്ഷിതബോധവും സ്‌നേഹവും എത്രത്തോളമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.

ഞങ്ങളുടെ വീടായി മാറിയതിന് നന്ദി, യുഎഇ. ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കും ഇവിടം ഇത്ര സുന്ദരമാക്കുന്ന ജനങ്ങള്‍ക്കും നന്ദി. ഞങ്ങള്‍ എന്നും കടപ്പെട്ടവരായിരിക്കും. തിരികെ എത്താന്‍ ഇനി ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല’-മീര നന്ദന്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page