എത്രപേര്‍ക്കറിയാം കര്‍ണ്ണാടകയില്‍ ഒരു മിനി ഇറാനുണ്ട്; ആയത്തുള്ള ഖമേനിയുടെ വേര്‍പാടില്‍ ആ ഗ്രാമം മൂന്നു ദിവസം ദുഃഖം ആചരിച്ചു

ബംഗളൂര്‍: കര്‍ണ്ണാടകയില്‍ ഒരു മിനി ഇറാനുണ്ടെന്ന് എത്ര പേര്‍ അറിയുന്നു.ആളുകള്‍ അറിയുന്നതും അറിയാതിരിക്കുന്നതുമൊന്നും ആ ഗ്രാമവാസികള്‍ക്ക് ഒരു പ്രശ്‌നമേയല്ല. ആയത്തുള്ള അലി ഖമേനിയുടെ വേര്‍പാടിയില്‍ ഗ്രാമം മൂന്നു ദിവസം കടകമ്പോളങ്ങളും പ്രാദേശിക സ്ഥാപനങ്ങളും അടച്ചിട്ടു. ഖമേനിയുടെ കൊലപാതകത്തില്‍ ദുഃഖം ആചരിച്ചു. വീടുകളിലും പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി. ഇറാന്‍ നേതാവിന്റെ ചിത്രങ്ങളും വഹിച്ചു നാട്ടുകാര്‍ പൊതു റോഡിലൂടെ അനുശോചന റാലി നടത്തി.

കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ അലിപൂര്‍ ഗ്രാമമാണ് ലോക ഇസ്ലാമിക നേതാവിന്റെ ആകസ്മിക വേര്‍പാടില്‍ ഖേദിച്ചത്. അതിന് മറ്റൊരു കാരണവുമുണ്ട്. 1981ല്‍, നാലു ദശാബ്ദത്തിനു മുമ്പ് ആയത്തുള്ള അലി ഖമേനി ഈ ഗ്രാമത്തില്‍ എത്തിയിരുന്നു. അന്നു ഗ്രാമീണര്‍ അദ്ദേഹത്തിന് ആതിഥേയത്വവും നല്‍കി. അലിപ്പുരിലെ ജനസംഖ്യയില്‍ അധികവും മുസ്ലിങ്ങളാണ്. അതിലധികവും ഷിയാ വിശ്വാസികളുമാണ്. അവര്‍ ആയത്തുള്ള അലി ഖമേനിയെ അത്രയ്ക്ക് സ്‌നേഹിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page