കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 28-ാം സംസ്ഥാന സമ്മേളനത്തിന് കാസര്‍കോട് ഒരുങ്ങി

കാസര്‍കോട്: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 28-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് 6,7 തിയതികളില്‍ കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിലും, മുനിസിപ്പല്‍ ടൗണ്‍ ഹാളിലുമായി നടക്കും. 6ന് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബി.എം.എസ്.ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ് ആധ്യക്ഷ്യം വഹിക്കും. യോഗത്തില്‍
ജനറല്‍ സെക്രട്ടറി ജയഭാനു പി വാര്‍ഷിക റിപ്പോര്‍ട്ട്, സംസ്ഥാന ഖജാന്‍ജി ജി ഗോപകുമാര്‍ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി .എ. പ്രകാശ് അനുശോചനപ്രമേയവും സംസ്ഥാന വൈസ് പ്രസിഡന്റ് സി സുരേഷ് കുമാര്‍
സംഘടനപ്രമേയങ്ങളുംസംസ്ഥാന സെക്രട്ടറി കെ.എന്‍.വിനോദ് മറ്റ് പ്രമേയങ്ങളും അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മുത്തുകൃഷ്ണന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗം പി.ദിലീപ് കുമാര്‍ നന്ദിയും പറയും.
മാര്‍ച്ച് 7ന് സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പൊതു സമ്മേളനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.
മുൻ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തും. മംഗളൂരു നോര്‍ത്ത് മണ്ഡലം എം എല്‍ എ ഡോ. ഭരത് ഷെട്ടി, സ്വാഗത സംഘം ചെയര്‍മാന്‍ കെ.ഗോപാലകൃഷ്ണ ഭട്ട്, ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍, എഫ്.ഇ.ടി.ഒ സംസ്ഥാന പ്രസിഡന്റ് ജെ മഹാദേവന്‍, എന്‍
ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍, സംസ്ഥാന ജനറല്‍
സെക്രട്ടറി ജയഭാനു പി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കുഞ്ഞിരാമന്‍ കേളോത്ത് സംസാരിക്കും. ആര്‍എസ്എസ് ക്ഷേത്രീയ സഹ ഭൗതിക് ശിക്ഷണ്‍ പ്രമുഖ് കെ.പി രാധാകൃഷ്ണന്‍ സാമബഹ്യ പരിവര്‍ത്തനത്തില്‍ പെന്‍ഷന്‍കാരുടെ പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണo നടത്തും.
സ്വാഗതസംഘം ചെയര്‍മാന്‍ കെ.ഗോപാലകൃഷ്ണ ഭട്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജയഭാനു പി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മുത്തുകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി കെ.എന്‍. വിനോദ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം ഈശ്വര്‍ റാവു, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കുഞ്ഞിരാമന്‍ കേളോത്ത്, ജില്ലാ പ്രസിഡന്റ് നാഗരാജ് ബി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page