തളങ്കര പാലക്കുന്ന് ശ്രീ ചീരുംബാ ഭഗവതി ഭണ്ഡാരക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മ കലശോത്സവത്തിന് അഞ്ചിനു തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: തളങ്കര പാലക്കുന്ന് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠാ ബ്രഹ്‌മകലശോത്സവം മാര്‍ച്ച് 5 മുതല്‍ 8വരെ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.
മാര്‍ച്ച് അഞ്ചിന് രാവിലെ 10ന് കൂട്ടപ്രാര്‍ത്ഥന, വൈകുന്നേരം 6.30ന് കുറ്റിപ്പൂജ. 6ന് രാവിലെ 8.24നും 9.05നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കലവറ നിറയ്ക്കല്‍. 11ന് തളങ്കര മുണ്ട്യപ്പതി പന്നിക്കുളത്തി ചാമുണ്ഡി ക്ഷേത്രത്തിൽ നിന്നു കലവറ ഘോഷയാത്ര. വൈകുന്നേരം അഞ്ചുമുതല്‍ ബ്രഹ്‌മശ്രീ വിഷ്ണു പ്രകാശ് കാവുംപട്ടേരി കാവുമഠത്തിനും പരിവാരങ്ങള്‍ക്കും പൂര്‍ണ്ണകുംഭ സ്വീകരണം. തുടര്‍ന്ന് വിവിധ ചടങ്ങുകള്‍. ഏഴിനു രാവിലെ 7ന് ഗണപതി ഹോമം, ത്രികാല പൂജ, സ്ഥലശുദ്ധി, ചീരുംബാ ഭഗവതി സ്ഥാനത്ത് ബലിക്കല്ല് മാറ്റി സ്ഥാപിക്കല്‍, അനുജ്ഞ പ്രാര്‍ത്ഥന തുടങ്ങിയവ. വൈകുന്നേരം 6ന് പള്ളം പഴയ ഭണ്ഡാര ക്ഷേത്ര സന്നിധാനത്തില്‍ നിന്നു എഴുന്നള്ളത്ത്. തുടര്‍ന്ന് ബ്രഹ്‌മകലശ പൂജ, ത്രികാല പൂജ, മഹാപൂജ. എട്ടിന് രാവിലെ മഹാഗണപതിഹോമം, രാവിലെ 8.45നും 9.15നും മധ്യേ ശ്രീ ചീരുംബാ ഭഗവതി ഭണ്ഡാര സ്ഥാന പ്രതിഷ്ഠ, ബ്രഹ്‌മ കലശാഭിഷേകം, മഹാപൂജ, നിത്യ നൈമിത്തികം നിശ്ചയിക്കല്‍, സമൂഹ പ്രാര്‍ത്ഥന, പ്രസാദ വിതരണം.
ഉച്ചയ്ക്ക് 11ന് സഭാ പരിപാടി. ഉച്ചയ്ക്ക് 12 മുതല്‍ വിവിധ ഭജന സംഘങ്ങളുടെ ഭജന, 12.30ന് അന്നദാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ സംഭവത്തില്‍ ദുരൂഹത കനക്കുന്നു; മൃതദേഹത്തില്‍ മുറിവുകളും തുന്നലുകളും, നേരത്തെ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം കാസര്‍കോട്ട് എത്തിയത് എങ്ങനെ?
Scroll to top

You cannot copy content of this page