സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥ ക്ഷാമം: അദാലത്തുകളിലെ പരാതികളിൽ തീരുമാനവും, പരിഹാരവും വൈകുമെന്ന് ആശങ്ക

കാസറഗോഡ്.നൂറോളം സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ വാങ്ങി സസ്പെൻഷനിലായതും. 1,500 ഓളം പേർക്കെതിരെ പിരിച്ച് വിടൽ നടപടി വരാൻ പോകുന്നതും സർക്കാറിന്റെ “കരുതലും കൈത്താങ്ങും” താലൂക്ക് തല അദാലത്ത് ലഭിച്ച പരാതികൾക്ക് തീരുമാനവും പരിഹാരവും വൈകുമെന്ന ആശങ്കയിൽ പരാതിക്കാർ. നിലവിൽ തന്നെ സർക്കാർ ഓഫീസുകളിൽ വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിനിടയിലാണ് ക്ഷേമപെൻഷൻ വെട്ടിപ്പും,സസ്പെ ൻഷനുകളും.ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർക്കാർ ഓഫീസുകളിൽ ഫയലുകൾ നീങ്ങാത്ത അവസ്ഥ നേരത്തെ തന്നെയുണ്ട്.നിലവിലുള്ള ജോലിക്കാർക്കാണെങ്കിൽ അധിക ഡ്യൂട്ടിയും,ജോലിഭാരം കൊണ്ട് വിയർക്കുകയാണ് നിലവിലുള്ള …

കാണാതായ സുഹൈലയെ കോടതിയില്‍ ഹാജരാക്കി; സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ കാമുകനൊപ്പം പോയി

കാസര്‍കോട്: ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍തൃമതി കാമുകനൊപ്പം തിരിച്ചെത്തി. കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിനു വിട്ടു. ഇതേ തുടര്‍ന്ന് യുവതി കാമുകനൊപ്പം പോയി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലടക്കുറ്റിയിലെ ഗള്‍ഫുകാരന്റെ ഭാര്യയായ എസ് സുഹൈല(25)യാണ് കാമുകനായ അമ്പലത്തറ സ്വദേശിക്കൊപ്പം പോയത്. നാലു വയസ്സുള്ള കുട്ടിയുടെ മാതാവാണ് യുവതി. ബുധനാഴ്ച രാവിലെയാണ് സുഹൈല ഭര്‍തൃവീട്ടില്‍ നിന്നും ബാങ്കിലേക്ക് പോകുന്നുവെന്നു പറഞ്ഞ് ഇറങ്ങിയത്. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍തൃസഹോദരി ബേഡകം …

കാസര്‍കോട്-മംഗലാപുരം റൂട്ടിലെ സ്റ്റേറ്റ് ബസിനു ചാര്‍ജ്ജ് വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണം: സിദ്ദിഖ് കൈക്കമ്പ

കാസര്‍കോട്: കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിക്കു വര്‍ധിപ്പിച്ച ചാര്‍ജ്ജ് ഉടന്‍ പിന്‍വലിക്കണമെന്നു എന്‍.സി.പി വകുപ്പു മന്ത്രിയോടാവശ്യപ്പെട്ടു. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ച ചാര്‍ജിനെപ്പോലെയാണ് കാസര്‍കോട്ടു നിന്നു മംഗലാപുരത്തേക്കുള്ള ചാര്‍ജ്ജും കൂട്ടിയതെന്ന് നിവേദനം ചൂണ്ടിക്കാട്ടി. ഇതു ജനങ്ങളെ കൊള്ളയടിക്കലാണെന്നു നിവേദനത്തില്‍ പറഞ്ഞു.കാസര്‍കോടു ജില്ലയിലെ ജനങ്ങള്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള സകല സാധനങ്ങള്‍ക്കും ആശ്രയിക്കുന്നതു മംഗലാപുരത്തേയാണ്. ഇതിനു പുറമെ പഠനത്തിനും ചികിത്സക്കും ജില്ലയിലെ ജനങ്ങള്‍ക്ക് ഇപ്പോഴും ആശ്രയിക്കേണ്ടിവരുന്നതു മംഗലാപുരത്തേയാണ്. തൊഴിലിനും മംഗലാപുരമാണ് ആശ്രയം. ഇത്തരം സംവിധാനങ്ങള്‍ ജില്ലയില്‍ ഉറപ്പാക്കുമെന്നു കാക്ക …

ബസ് സ്റ്റാന്‍ഡില്‍ വച്ച് യുവതിയുടെ 114 ഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവം; നിരവധി മോഷണ കേസുകളില്‍ പ്രതിയായ നസീമ അറസ്റ്റില്‍

വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്ന് 114 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് നസീമ(31) ആണ് പിടിയിലായത്. പുത്തൂര്‍ ഉപ്പിനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് കടബ താലൂക്കിലെ ബണ്ട്ര നെക്കിതഡ്ക്ക സ്വദേശി മുസ്തഫയുടെ ഭാര്യ അബീബയുടെ ഹാന്‍ഡ് ബാഗില്‍ നിന്ന് സ്വര്‍ണം മോഷണം പോയത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു അമീബയും ഭാര്യാസഹോദരന്റെ ഭാര്യ ഹസീറ ബാനുവും. വീട്ടിലെത്തിയപ്പോഴാണ് ഹാന്‍ഡ്ബാഗിന്റെ സിപ്പര്‍ …

പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ്; വീട്ടില്‍ നിന്നു കൈക്കലാക്കിയ 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്താന്‍ സഹായിച്ചവരെ തിരിച്ചറിഞ്ഞു, ചില പ്രമുഖരും കുടുങ്ങിയേക്കുമെന്നു സൂചന, സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമം തുടരുന്നു

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസില്‍ ചില പ്രമുഖര്‍ കുടുങ്ങിയേക്കുമെന്നു സൂചന. കേസില്‍ നേരത്തെ അറസ്റ്റിലാവുകയും ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ കഴിയുകയും ചെയ്യുന്ന പ്രതികളില്‍ നിന്നു ഇതു സംബന്ധിച്ച വ്യക്തമായ സൂചനകള്‍ ലഭിച്ചതായി അറിയുന്നു. പ്രതികളുമായി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്നവര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.2023 ഏപ്രില്‍ 14നാണ് അബ്ദുല്‍ ഗഫൂര്‍ ഹാജി കൊല്ലപ്പെട്ടത്. ഡിവൈ.എസ്.പി കെ.കെ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രവാസി വ്യവസായി കൊല്ലപ്പെട്ടതാണെന്നു കണ്ടെത്തിയത്. മധൂര്‍, ഉളിയത്തടുക്ക …

പനയാല്‍ കോട്ടക്കാല്‍ വയനാട്ടു കുലവന്‍ പുനഃപ്രതിഷ്ഠയും പുത്തരികൊടുക്കലും 18,19 തിയതികളില്‍

കാസര്‍കോട്: കളിങ്ങോത്ത് പനയാല്‍ കോട്ടക്കാല്‍ ശ്രീ വയനാട്ടു കുലവന്‍ തറവാടു നവീകരണ പുനഃപ്രതിഷ്ഠയുടെ ഭാഗമായുള്ള പുത്തരിക്കു കുലകൊത്തല്‍ 14നു രാവിലെ നടക്കും. വാസ്തുപൂജ 18നു രാത്രിയും 19നു പുലര്‍ച്ചെ ഗണപതി ഹോമവും തുടര്‍ന്നു തറവാടു ഭവന പ്രവേശനവും നടക്കും. തുടര്‍ന്നു ദൈവ പ്രതിഷ്ഠ. പുത്തരി കൊടുക്കലോടെ സമാപിക്കും.

ആദ്യകാല ടാങ്കര്‍ ലോറി ഡ്രൈവര്‍ പെര്‍വാഡ് അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്: ആദ്യകാല ടാങ്കര്‍ ലോറി ഡ്രൈവര്‍ കുമ്പള പെര്‍വാഡ് ഹൗസില്‍ അബ്ദുള്ള(80) അന്തരിച്ചു. പെര്‍വാഡ് എസ്സാ സ്‌കൂളില്‍ ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് സാലി, ഇബ്രാഹിം (ഇബ്ബു), മുഹമ്മദ് സലീം, മുഹമ്മദലി, സൈബു, സുബൈദ, പരേതയായ മുംതാസ്.മരുമക്കള്‍: സൗദ(പെര്‍വാഡ്), സെക്കീന (ബദിയടുക്ക), അസ്മ (അണങ്കൂര്‍), താഹിറ (കാസര്‍കോട്), സൂപ്പി (ബദിയടുക്ക), ഇബ്രാഹിം (മുന്നൂര്‍), പരേതനായ മുഹമ്മദ് പെര്‍വാഡ്. സഹോദരങ്ങള്‍: ബീഫാത്തിമ, പരേതരായ ഹസ്സന്‍ ബാഹു, അബൂബക്കര്‍, മൈമൂന. മൊഗ്രാല്‍ കടപ്പുറം വലിയ …

സംശയരോഗം: ഭാര്യയേയും രണ്ടു മക്കളെയും വെട്ടിക്കൊന്നു; ഹോംഗാര്‍ഡ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ബംഗ്‌ളൂരു: സംശയരോഗത്തെ തുടര്‍ന്നാണെന്നു പറയുന്നു ഹോംഗാര്‍ഡ് ഭാര്യയേയും രണ്ടു പെണ്‍മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബംഗ്‌ളൂരു, ജ്വാലഹള്ളി ക്രോസിലെ ഭാഗ്യമ്മ (50), മക്കളായ നവ്യ (19), ഹേമാവതി (22) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടക്കൊലയ്ക്കു ശേഷം കീഴടങ്ങിയ ഹോംഗാര്‍ഡും ഭാഗ്യമ്മയുടെ ഭര്‍ത്താവുമായ ഗംഗരാജു (55)വിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധം ഉണ്ടെന്നും ഇക്കാര്യം അറിഞ്ഞിട്ടും മക്കള്‍ തന്നോട് പറഞ്ഞില്ലെന്നും ആരോപിച്ചാണ് കൂട്ടക്കൊല നടത്തിയതെന്നു പൊലീസ് …

കാസര്‍കോട് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സിലെ സുവര്‍ണ ജൂബിലി ആഘോഷം; ഒരുവര്‍ഷം നീണ്ട ആഘോഷ പരിപാടികള്‍ക്ക് നാളെ സമാപനം, വിളംബര ജാഥ വര്‍ണ്ണാഭമായി

കാസര്‍കോട്: നെല്ലിക്കുന്നിലെ കാസര്‍കോട് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സിലെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ ജൂബിലി ആഘോഷം നാളെ സമാപിക്കും. സമാപന ചടങ്ങിനോടനുബന്ധിച്ച് വ്യാഴം വൈകിട്ട് നഗരത്തില്‍ നടത്തിയ വിളംബര ഘോഷയാത്ര വര്‍ണാഭമായി. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ കെഎം ഹനീഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചെമ്മനാട് വനിത കൂട്ടായ്മയുടെ ബാന്റ് മേളവും മുത്തുകുടയും ഘോയാത്രയ്ക്ക് വര്‍ണപകിട്ടേറി. സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും പൂര്‍വ്വ വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും അധ്യാപകരും …

കോളേജില്‍ നിന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

പുത്തൂര്‍: കോളേജില്‍ നിന്നു വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ സെന്റ് ഫിലോമിന കോളേജിലെ ഒന്നാം വര്‍ഷ പിയുസി വിദ്യാര്‍ത്ഥിനി ദീക്ഷിത(17)യാണ് ജീവനൊടുക്കിയത്. പുത്തൂര്‍, നരിമൊഗര്‍ സ്വദേശിനിയാണ്.പതിവുപോലെ വ്യാഴാഴ്ചയും കോളേജിലേക്കു പോയ ദീക്ഷിത വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ശേഷം കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വരാത്തതിനെ തുടര്‍ന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. കേശവ-പുഷ്പ ദമ്പതികളുടെ …

കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന 73 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

മംഗ്‌ളൂരു: കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന 73 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട്, ഉണ്ണിക്കുളം, ഒറാന്‍കുന്ന് സ്വദേശി പി.കെ ഷമീറി(42)നെയാണ് മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കാറില്‍ നിന്നു 73 ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവും ഫോണും പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാപ്പനാട് ദേശീയപാതയില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കു മരുന്നു കണ്ടെത്തിയത്. ഗോവയില്‍ നിന്നു കാസര്‍കോട്ടെക്കും മംഗ്‌ളൂരുവിലേക്കും മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ …

ഉറുദു ഗസലിലും എ ഗ്രേഡ്; നിഹില ജമീലയെ ചന്ദ്രഗിരി കലാസമിതി അനുമോദിച്ചു

കാസര്‍കോട്: സംസ്ഥാന കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഉര്‍ദു പദ്യപാരായണത്തിലും ഉറുദു ഗസല്‍ ആലാപനത്തിലും എ ഗ്രേഡ് നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിഹിലാ ജമീല കുരിക്കളെ ചന്ദ്രഗിരി കലാസമിതി അനുമോദിച്ചു. സംഗീതഗുരു കൂടിയായ പിതാവ് നാസര്‍ കുരിക്കളെയും അനുമോദിച്ചു. ചന്ദ്രഗിരി കലാസമിതിയുടെ സ്‌നേഹോപഹാരം സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും, സമിതിയുടെ രക്ഷാധികാരിയുമായ പി. ഹബീബ് റഹ്‌മാന്‍ ഇരുവര്‍ക്കും നല്‍കി. അശോക് കുമാര്‍ എസ് വി, ഗംഗാധരന്‍ നായര്‍, ഹനീഫ പെരുമ്പള, മണികണ്ഠന്‍ എം, പ്രകാശന്‍ എസ് …

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേശ്വരം, മാട, കുളത്തിനു സമീപത്തെ പൂവപ്പ ബെല്‍ച്ചാടയുടെ മകന്‍ പ്രകാശ് (52) ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തിനു ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രകാശ് എട്ടുമാസം മുമ്പ് വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. അതിനു ശേഷം ഓട്ടോ ഓടിച്ചു വരികയായിരുന്നു. മാതാവ്: മാധവി. ഭാര്യ: അക്ഷത. മകള്‍ …

എന്താ മനുഷ്യര്‍ ഇങ്ങനെ? ഇരുപത്തിയെട്ടുകാരിയെ ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് കുത്തിക്കൊന്നു, ഒരാള്‍ പോലും അത് തടയുകയോ, യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ല

ഇരുപത്തിയെട്ടുകാരിയായ യുവതിയെ ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് കുത്തിക്കൊന്നു. മഹാരാഷ്ട്ര പൂനെ നഗരത്തിലെ ഒരു അന്താരാഷ്ട്ര കമ്പനിയിലെ അക്കൗണ്ടന്റായ യുവതിയെയാണ് ആള്‍ക്കൂട്ടത്തിന് ഇടയില്‍ വെച്ച് യുവാവ് കുത്തിക്കൊന്നത്. എന്നാല്‍ ഇത്തരത്തില്‍ കൃത്യം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും അതിനെ തടയുകയോ, പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ലയെന്നാണ് വസ്തുത.കമ്പനിയുടെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ചൊവ്വാഴ്ച വൈകുന്നേരം ആറേകാലോടെയാണ് ഈ ദാരുണമായ സംഭവം നടന്നത്. കത്രജ് സ്വദേശിനിയായ ശുഭധ ശങ്കര്‍ കൊടരെ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.ശിവാജിനഗര്‍ സ്വദേശിയായ കൃഷ്ണ സത്യനാരായണ്‍ …

മൂന്നു പെണ്‍കുട്ടികളും മാതാപിതാക്കളും വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ലക്‌നൗ: എട്ടു വയസ്സിനു താഴെ പ്രായമുള്ള മൂന്നു പെണ്‍കുട്ടികളുടെയും മാതാപിതാക്കളുടെയും മൃതദേഹം വീട്ടിനുള്ളില്‍ കാണപ്പെട്ടു. ദുരൂഹനിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്.യു.പി മീററ്റിലെ ലസാരി ഗേറ്റിലെ മോയിന്‍, ഭാര്യ അസ്മ, മക്കളായ അഫ്‌സ (8), അസീസ (4), അദിബ (1) എന്നിവരുടെ മൃതദേഹങ്ങളാണ് തലപൊട്ടിയൊലിച്ച നിലയില്‍ വീട്ടിനുള്ളില്‍ കാണപ്പെട്ടത്. കുട്ടികളുടെ മൃതദേഹം കട്ടിലിലും ദമ്പതികളുടെ മൃതദേഹങ്ങള്‍ നിലത്തുമാണ് കാണപ്പെട്ടത്. ഇവരിലൊരാളുടെ കാലുകള്‍ പുതപ്പുകൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു. അടുത്തിടെയാണ് ഇവര്‍ ഈ വീട്ടില്‍ താമസമാരംഭിച്ചതെന്നു പറയുന്നു.ബുധനാഴ്ച മുതല്‍ ഇവരെയാരെയും പുറത്തു കണ്ടിരുന്നില്ല. …

സെയില്‍സ് ഗേളിനെ ബലാത്സംഗം ചെയ്തതായി പരാതി; ചെങ്കള സ്വദേശിക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു

കാസര്‍കോട്: സെയില്‍സ് ഗേളിനെ ബലാത്സംഗം ചെയ്തതായി പരാതി. പാലക്കാട് ജില്ലക്കാരിയും മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളുമായ 30കാരിയുടെ പരാതി പ്രകാരം ചെങ്കള സ്വദേശിയായ സൈനുല്‍ ആബിദിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത ശേഷം പിന്മാറുകയായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

48ഗ്രാം ഹാഷിഷ് ഓയിലുമായി കുണ്ടങ്കേരടുക്ക സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 48 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശി അഫ്‌സലി (29)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പട്രോളിംഗ് നടത്തുന്നതിനിടയില്‍ വ്യാഴാഴ്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാല്‍ ജുമാമസ്ജിദിനു സമീപത്തു സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെട്ട അഫ്‌സലിനെ കസ്റ്റഡിയിലെടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് ഹാഷിഷ് ഓയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. അഫ്‌സലിനെതിരെ മറ്റു കേസുകള്‍ ഉണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.

മകളുടെ പിറന്നാളിനു വിതരണം ചെയ്യാന്‍ മിഠായി വാങ്ങിക്കാന്‍ പോകുന്നതിനിടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റു കിടപ്പിലായിരുന്ന ടി.വി മെക്കാനിക്ക് മരിച്ചു; മകള്‍ അപകടസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു

കാസര്‍കോട്: പിറന്നാള്‍ ആഘോഷത്തിനു മിഠായി വാങ്ങിക്കുവാന്‍ മകളെയും കൂട്ടി സ്‌കൂട്ടറില്‍ പോകുന്നതിനിടയില്‍ ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് രണ്ടു വര്‍ഷമായി കിടപ്പിലായിരുന്ന ടി.വി മെക്കാനിക്ക് മരിച്ചു. മഞ്ചേശ്വരം, കട്ടബസാറിലെ രവിചന്ദ്ര (58) ആണ് മരിച്ചത്. മകള്‍ ദീപിക (12) അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. 2022ഫെബ്രുവരി 23ന് മഞ്ചേശ്വരം ബീച്ച് റോഡ് ജംഗ്ഷനു സമീപത്തു ഒളപ്പേട്ടയിലായിരുന്നു അപകടം. ബങ്കര, മഞ്ചേശ്വരം ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ദീപിക. മകളേയും കൂട്ടി പിറന്നാള്‍ ദിനത്തില്‍ വിതരണം ചെയ്യാനായി മിഠായി …