കാസര്‍കോട്: ബാങ്കില്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഭര്‍തൃമതി കാമുകനൊപ്പം തിരിച്ചെത്തി. കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിനു വിട്ടു. ഇതേ തുടര്‍ന്ന് യുവതി കാമുകനൊപ്പം പോയി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലടക്കുറ്റിയിലെ ഗള്‍ഫുകാരന്റെ ഭാര്യയായ എസ് സുഹൈല(25)യാണ് കാമുകനായ അമ്പലത്തറ സ്വദേശിക്കൊപ്പം പോയത്. നാലു വയസ്സുള്ള കുട്ടിയുടെ മാതാവാണ് യുവതി. ബുധനാഴ്ച രാവിലെയാണ് സുഹൈല ഭര്‍തൃവീട്ടില്‍ നിന്നും ബാങ്കിലേക്ക് പോകുന്നുവെന്നു പറഞ്ഞ് ഇറങ്ങിയത്. വൈകുന്നേരം വരെ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍തൃസഹോദരി ബേഡകം പൊലീസില്‍ പരാതി നല്‍കി. പൊലീസ് മിസ്സിംഗിനു കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ സുഹൈലയും കാമുകനും പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും യുവതിയെ സ്വന്തം ഇഷ്ടത്തിനു വിടുകയുമായിരുന്നു. ഇതോടെയാണ് കുഞ്ഞിനെയും ഭര്‍ത്താവിനെയും ഒഴിവാക്കി കാമുകനൊപ്പം പോയത്.