കാസര്‍കോട്: സംസ്ഥാന കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഉര്‍ദു പദ്യപാരായണത്തിലും ഉറുദു ഗസല്‍ ആലാപനത്തിലും എ ഗ്രേഡ് നേടിയ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിഹിലാ ജമീല കുരിക്കളെ ചന്ദ്രഗിരി കലാസമിതി അനുമോദിച്ചു. സംഗീതഗുരു കൂടിയായ പിതാവ് നാസര്‍ കുരിക്കളെയും അനുമോദിച്ചു. ചന്ദ്രഗിരി കലാസമിതിയുടെ സ്‌നേഹോപഹാരം സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റും, സമിതിയുടെ രക്ഷാധികാരിയുമായ പി. ഹബീബ് റഹ്‌മാന്‍ ഇരുവര്‍ക്കും നല്‍കി. അശോക് കുമാര്‍ എസ് വി, ഗംഗാധരന്‍ നായര്‍, ഹനീഫ പെരുമ്പള, മണികണ്ഠന്‍ എം, പ്രകാശന്‍ എസ് വി, മുരളീധരന്‍ ചാളക്കാട് ചടങ്ങില്‍ സംബന്ധിച്ചു.
ഗസല്‍ ഷഹന്‍ഷാ എന്നറിയപ്പെടുന്ന മെഹ്ദി ഹസന്‍ പ്രത്യേകം രാഗ മിശ്രണത്തില്‍ ചിട്ടപ്പെടുത്തിയ സലീം കൗസരിയുടെ മേ ഖയാല്‍ ഹൂം എന്ന ഗസലാണ് പാടിയത്. സ്‌കൂളിലെ ഉറുദു അധ്യാപകനായ ബഷീര്‍ അറിയന്‍കോട് രചിച്ച ‘ പൈഗാമേ വയനാട് ‘എന്ന വയനാട് ദുരന്തത്തെ കുറിച്ചുള്ള ഉര്‍ദു കാവ്യം ആലപിച്ചാണ് നിഹില എ ഗ്രേഡ് നേടിയത്.