പുത്തൂര്‍: കോളേജില്‍ നിന്നു വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ സെന്റ് ഫിലോമിന കോളേജിലെ ഒന്നാം വര്‍ഷ പിയുസി വിദ്യാര്‍ത്ഥിനി ദീക്ഷിത(17)യാണ് ജീവനൊടുക്കിയത്. പുത്തൂര്‍, നരിമൊഗര്‍ സ്വദേശിനിയാണ്.
പതിവുപോലെ വ്യാഴാഴ്ചയും കോളേജിലേക്കു പോയ ദീക്ഷിത വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ശേഷം കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്കു വരാത്തതിനെ തുടര്‍ന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമല്ല. കേശവ-പുഷ്പ ദമ്പതികളുടെ മകളാണ്. സഹോദരന്‍: ദീക്ഷിത്.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/IMG-20250119-WA0135.jpg)