കാസര്‍കോട്: നെല്ലിക്കുന്നിലെ കാസര്‍കോട് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സിലെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ ജൂബിലി ആഘോഷം നാളെ സമാപിക്കും. സമാപന ചടങ്ങിനോടനുബന്ധിച്ച് വ്യാഴം വൈകിട്ട് നഗരത്തില്‍ നടത്തിയ വിളംബര ഘോഷയാത്ര വര്‍ണാഭമായി. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ കെഎം ഹനീഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. ചെമ്മനാട് വനിത കൂട്ടായ്മയുടെ ബാന്റ് മേളവും മുത്തുകുടയും ഘോയാത്രയ്ക്ക് വര്‍ണപകിട്ടേറി. സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളും പൂര്‍വ്വ വിദ്യാര്‍ത്ഥിനികളും രക്ഷിതാക്കളും അധ്യാപകരും അണിനിരന്നു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, പി.ടി.എ പ്രസിഡന്റ് റാഷിദ് പൂരണം പ്രിന്‍സിപ്പല്‍ എം രാജീവന്‍, എച്ച് എം. പി സവിത, നഗരസഭ കൗണ്‍സിലര്‍മാരായ ഹേമലത ജെ ഷെട്ടി, വീണ അരുണ്‍ ഷെട്ടി, ഹസൈനാര്‍ തളങ്കര, ഷാഫി തെരുവത്ത്, സാബിറ എവറസ്റ്റ്, ആര്‍എസ് ശ്രീജ, അനുശ്രീ, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, സൂര്യനാരായണ ഭട്ട്, സികെ മദനന്‍ തുടങ്ങിയവര്‍ അനുഗമിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറ് മണി മുതല്‍ വിവിധ കലാപരിപാടികളായ ഒപ്പന, തിരുവാതിര, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, മാജിക് ഷോ, കരോക്കെ എന്നി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. കാസര്‍കോട് എസ്.ഐ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സമാപനദിവസമായ നാളെ രാവിലെ 10 മണിക്ക് നടക്കുന്ന അധ്യാപക സംഗമം എ എസ് പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡിഇഒ ദിനേശ മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് ഒരു മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമം വാര്‍ഡ് കൗണ്‍സിലര്‍ വീണ കുമാരി അരുണ്‍ ഷെട്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആറ് മണി മുതല്‍ വിദ്യാര്‍ത്ഥിനികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.