കാസര്‍കോട്: സെയില്‍സ് ഗേളിനെ ബലാത്സംഗം ചെയ്തതായി പരാതി. പാലക്കാട് ജില്ലക്കാരിയും മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥാപനത്തില്‍ സെയില്‍സ് ഗേളുമായ 30കാരിയുടെ പരാതി പ്രകാരം ചെങ്കള സ്വദേശിയായ സൈനുല്‍ ആബിദിനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത ശേഷം പിന്മാറുകയായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.