ബംഗ്‌ളൂരു: സംശയരോഗത്തെ തുടര്‍ന്നാണെന്നു പറയുന്നു ഹോംഗാര്‍ഡ് ഭാര്യയേയും രണ്ടു പെണ്‍മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബംഗ്‌ളൂരു, ജ്വാലഹള്ളി ക്രോസിലെ ഭാഗ്യമ്മ (50), മക്കളായ നവ്യ (19), ഹേമാവതി (22) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടക്കൊലയ്ക്കു ശേഷം കീഴടങ്ങിയ ഹോംഗാര്‍ഡും ഭാഗ്യമ്മയുടെ ഭര്‍ത്താവുമായ ഗംഗരാജു (55)വിനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധം ഉണ്ടെന്നും ഇക്കാര്യം അറിഞ്ഞിട്ടും മക്കള്‍ തന്നോട് പറഞ്ഞില്ലെന്നും ആരോപിച്ചാണ് കൂട്ടക്കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു.