കാസര്‍കോട്: ഭക്ഷണം കഴിച്ച് വിശ്രമിക്കുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേശ്വരം, മാട, കുളത്തിനു സമീപത്തെ പൂവപ്പ ബെല്‍ച്ചാടയുടെ മകന്‍ പ്രകാശ് (52) ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തിനു ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.
ദീര്‍ഘകാലം പ്രവാസിയായിരുന്ന പ്രകാശ് എട്ടുമാസം മുമ്പ് വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. അതിനു ശേഷം ഓട്ടോ ഓടിച്ചു വരികയായിരുന്നു. മാതാവ്: മാധവി. ഭാര്യ: അക്ഷത. മകള്‍ സിജ്ജന. സഹോദരങ്ങള്‍: രാജവെളിച്ചപ്പാട, സുലോചന.