സംസ്ഥാനത്തു 5 കുട്ടികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തു ഇന്നു 2 അപകടങ്ങളിൽ 5 കുട്ടികൾ മുങ്ങി മരിച്ചു. മലപ്പുറത്തു കൂട്ടുകാരോടൊപ്പം മീൻ പിടിക്കാൻ പോയ 2 സഹോദരന്മാരും തിരുവനന്തപുരത്തു കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ 3 വിദ്യാർത്ഥികളും ആണ് മരിച്ചത്.

മലപ്പുറം നിലമ്പുർ ,കുറുവൻപുഴകടവിൽ മീൻ പിടിക്കാൻ പോയ റിൻഷാദ് (14), റാഷിദ് (12) എന്നിവരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. ചാലിയാർ പെരുവമ്പാടത്തെ ബാബു – നസീമാ ദമ്പതികളുടെ മക്കൾ ആണ് ഇവർ. എന്ന് ഉച്ചക്ക് ആയിരുന്നു അപകടം.
തിരുവനന്തപുരം വെള്ളായണി കായലിലെ വവ്വാമൂല പുഴയിൽ കുളിക്കാൻ ഇറങ്ങിയ 4 വിദ്യാർത്ഥികളിൽ 3 പേരാണ് ചെളിയിൽ കാൽ പുതഞ്ഞു മുങ്ങി മരിച്ചത്. വെങ്ങാനൂർ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥികളായ മുകുന്ദനുണ്ണി (19), ഫെർഡിൻ (19), ലിബിനോൻ (19), എന്നിവരാണ് മരിച്ചത് . ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി രക്ഷപെട്ടു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page