മദ്യവില്‍പ്പന ചോദ്യം ചെയ്‌ത യുവാവിന്റെ കഴുത്തു മുറിച്ചു;ആക്രമണം കാസർകോട് കുമ്പളയിൽ

കാസർകോട്:കുമ്പളയിൽ മദ്യവില്‍പ്പനയെ ചോദ്യംചെയ്‌തതിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയില്‍ യുവാവിന്റെ കഴുത്തു ബ്ലേഡുകൊണ്ടു മുറിച്ചു. സാരമായി പരിക്കേറ്റ കോയിപ്പാടി കടപ്പുറത്തെ മുബീനി(41)നെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ പത്തു മണിയോടെ കുമ്പള ബദിയഡുക്ക റോഡിലാണ്‌ സംഭവം. മാര്‍ക്കറ്റിനു സമീപത്തു പാക്കററ്‌ മദ്യം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട്‌ വാക്കേറ്റത്തിനിടയില്‍ സദൻ എന്നയാളാണ്‌ ബ്ലേഡുകൊണ്ട്‌ കഴുത്തു മുറിച്ചതെന്നു മുബീന്‍ മൊഴി നല്‍കി. ബഹളം കേട്ട്‌ ആള്‍ക്കാര്‍ ഓടിക്കൂടിയതോടെ അക്രമി ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ്‌ മുബീനെ ആശുപത്രിയിലെത്തിച്ചത്‌.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page