ചെറുവത്തൂര്‍: പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച തിരുമുമ്പ് സ്മാരക കവിതാപുരസ്കാരത്തിനു അനൂപ് പെരിയല്‍ അര്‍ഹനായി. പുരസ്കാര സമര്‍പ്പണം 29 ന് പിലിക്കോടുള്ള പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനകത്തുള്ള തിരുമുമ്പ് ഭവന പരിസരത്തു നടക്കും. പരിപാടി എഴുത്തുകാരന് കെഎന്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പി കുഞ്ഞിക്കണ്ണന് അനുസ്മരണ പ്രഭാഷണം നടത്തും. പ്രാദേശിക കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പരിപാടിയോടാനുബന്ധിച്ചു നടക്കും.
ബാനം ഗവ.ഹൈസ്കൂളിലെ മലയാളം അധ്യാപകനാണ് അനൂപ്. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതി വരുന്നു. മുന്‍ മാധ്യമ പ്രവര്‍ത്തകനും കെ.എസ്.ടി.എ ബാനം യൂണിറ്റ് സെക്രട്ടറിയുമാണ്. ബിരിക്കുളം കൊട്ടമടല്‍ സ്വദേശിയാണ്. സി.സി സുകുമാരന്‍ നമ്പ്യാരുടേയും പി.ഇന്ദിരയുടേയും മകനാണ്. ഭാര്യ: ടി.സുചിത്ര (അധ്യാപിക, ഗവ.ഹൈസ്കൂള്‍ ബാനം), മക്കള്‍: അഷിന്‍ എ.എസ്, അഷീന എ.എസ്. സഹോദരന്: പി.സനൂപ്.







