മൊഗ്രാല്‍ പുത്തൂര്‍: രണ്ടുദിവസങ്ങളിലായി മൊഗ്രാല്‍ പുത്തൂരില്‍ നടന്ന
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഇസ് ലാമിക കലാസാഹിത്യ മത്സരമായ ജില്ലാ മുസാബഖയ്ക്ക് സമാപനം. 40 റെയ്ഞ്ച് തല മത്സരങ്ങളിലും
അഞ്ച് മേഖലകളിലെ മത്സരങ്ങളിലും മികവ് തെളിയിച്ച 600 വിദ്യാര്‍ഥി പ്രതിഭകളും 200 അധ്യാപകരുമാണ് ജില്ലാ മത്സരത്തില്‍ മാറ്റുരച്ചത്. 372 പോയിന്റോടെ കാസര്‍കോട് മേഖല മേളയുടെ ഓവറോള്‍ ചാംപ്യന്‍മാരായി. 333 പോയിന്റ് നേടിയ കാഞ്ഞങ്ങാട് മേഖല രണ്ടാം സ്ഥാനം നേടി. 312 പോയിന്റ് നേടിയ ചെര്‍ക്കള മേഖല മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് എം.എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട് ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി
അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഹാഷിം ദാരിമി ദേലംപാടി ആമുഖ ഭാഷണം നടത്തി. ഓവറോള്‍ ചാംപ്യന്‍മാരായ കാസര്‍കോട് മേഖല ടീമിന് സ്വാഗത സംഘം ചെയര്‍മാന്‍ പി.എം മുനീര്‍ ഹാജി ട്രോഫി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ കാഞ്ഞങ്ങാട് മേഖല ടീമിന് കെ.സി ഇര്‍ഷാദും മൂന്നാം സ്ഥാനക്കാരായ ചെര്‍ക്കള മേഖല ടീമിന് ഡി.എം നൗഫലും ട്രോഫി വിതരണം ചെയ്തു. കെ.നീലകണ്ഠന്‍ എംഎല്‍എ, റഷീദ് ബെളിഞ്ചം, സി.എം അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്ല കുഞ്ഞി ഹാജി ബേര്‍ക്ക,
എം.എ.എച് മഹ്‌മൂദ് ഹാജി, അബ്ദുസ്സമദ് ഹാജി, കെ.അബ്ദുല്ല കുഞ്ഞി ചെര്‍ക്കള,
ഷഫീഖ് തങ്ങള്‍, അഷ്‌റഫ് ദാരിമി പള്ളങ്കോട്, അഷ്‌റഫ് അസ്‌നവി, ഹനീഫ് അസ്‌നവി,
അന്‍വര്‍ അലി ഹുദവി, ഫാറൂഖ് ദാരിമി, ഇര്‍ഷാദ് ഹുദവി, കബീര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.








