വീട്ടില്‍ കയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി  മാനഭംഗപ്പെടുത്താൻ ശ്രമം; 19 കാരിയുടെ പരാതിയിൽ കേസ്സെടുത്ത് പൊലീസ്

കാസർകോട്: വീട്ടില്‍ അതിക്രമിച്ചു കയറി കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ പൊലീസ്‌ കേസെടുത്ത്  അന്വേഷണം ആരംഭിച്ചു. ഉപ്പളയിലെ 19 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ്സെടുത്തത്.കഴിഞ്ഞ മാസം 23ന്‌ പുലര്‍ച്ചെ നാലുമണിയോടെയാണ്‌ കേസിനാസ്‌പദമായ സംഭവം. യുവതി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത്‌ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ്‌ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും, സ്വര്‍ണ്ണവും പണവും ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഇതിനിടയില്‍ മാനഭംഗപ്പെടുത്താനുള്ള ശ്രമവും ഉണ്ടായി. യുവതി നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടുന്നതിനിടയില്‍ അക്രമി ഓടി രക്ഷപ്പെട്ടെന്നാണ് യുവതിയുടെ മൊഴി.  അതേസമയം അക്രമം നടത്തിയ യുവാവ്‌ ഗള്‍ഫിലേയ്‌ക്ക്‌ കടന്നതായാണ്‌ പൊലീസ്‌ അന്വേഷണത്തില്‍ വ്യക്തമായത്

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം; കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കി, മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തികരമായ പ്രവര്‍ത്തിചെയ്യുന്നുവെന്ന് കളക്ടര്‍ കെ ഇമ്പശേഖരന്‍

You cannot copy content of this page

Light
Dark